പേജുകള്‍‌

2012 ഏപ്രിൽ 24, ചൊവ്വാഴ്ച

സ്നേഹിച്ചുകൊണ്ട് വെറുക്കുന്നവർ....


22.04.2012.





14 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ സഹപാഠികൾ ഒത്തുകൂടി. അതിരപ്പിള്ളിയിൽ. ഒരു പകലും ഒരു രാത്രിയും...  ഒരുമിച്ച് പഠിച്ചിരുന്ന കുറച്ച് പേർ. എല്ലാവരും വന്നത് കുടുംബവുമായിട്ടാണ്. ഞാൻ മാത്രമായിരുന്നു ഏകയായി... എല്ലാവരും കുടുംബാംഗങ്ങളുമായി ബദ്ധപ്പെട്ട് നടക്കുമ്പോൾ ഞാൻ മാത്രം സ്വതന്ത്രപ്പക്ഷി...



ഏകാന്തതയുടെയും അരക്ഷിതാവസ്ഥയുടെയും സമ്മിശ്രസമയങ്ങൾ എന്റെ ഭൂരിഭാഗം സമയവും അപഹരിച്ചു.  രാത്രി ഏറെ വൈകി അടുത്ത കൂട്ടുകാരുമായി നടത്തിയ സംഭാഷണത്തിനൊടുവിൽ അവർ ചോദിച്ചു 'എന്തേ നീ ഇനിയും ഒറ്റയ്ക്ക്?' എന്റെ മൗനം അവർ മറ്റെന്തോ ആയി വ്യാഖ്യാനിച്ചു. ഒടുവിൽ അവർ തന്നെ തീരുമാനിച്ചു, അവർ മുൻകൈ എടുത്ത് എന്നെ കെട്ടിച്ചു വിടാൻ. നല്ലൊരു ആലോചനയും അവർ എന്റെ മുന്നിൽ അവതരിപ്പിച്ചു. എന്റെ സങ്കല്പത്തിൽ ഉണ്ടായിരുന്നതു പോലെ ഒരാൾ. പക്ഷെ ഞാൻ അവരോടൊന്നും മിണ്ടിയില്ല. എന്താണ് ഞാൻ അവരോട് പറയേണ്ടിയിരുന്നത്?

ഞാൻ ഒരാളെ വെറുത്തുകൊണ്ട് സ്നേഹിയ്ക്കുകയാണെന്നോ.. അതോ അയാളെ ഞാൻ സ്നേഹിച്ചു കൊണ്ട് വെറുക്കുകയാണെന്നോ...?

2012 ഏപ്രിൽ 15, ഞായറാഴ്‌ച

പാത്തു എന്ന റാണി മുഖർജി എന്ന ... ?

അവളുടെ യഥാർത്ഥ പേര് മറ്റൊന്നായിരുന്നെങ്കിലും കൂട്ടുകാരികൾ അവളെ പാത്തു എന്ന് വിളിച്ചു.

പാത്തുവിന് ഒരു കൂട്ടുകാരനെ ലഭിച്ചപ്പോൾ അവർ അവളെ റാണി മുഖർജി എന്ന് വിളിച്ചു. 'കുച്ച് കുച്ച് ഹോത്താ ഹെ' എന്ന ഹിന്ദി സിനിമയിലെ റാണി മുഖർജി ആയിരുന്നു അത്. കാരണം അവളുടെ കൂട്ടുകാരൻ അവളുമായി കൂട്ടുകൂടിയപ്പോൾ അതു വരെയുണ്ടായിരുന്ന പെൺ സുഹൃത്തിനെ ഒഴിവാക്കിയിരുന്നു.

ഒടുവിൽ അവളുടെ കൂട്ടുകാരൻ മറ്റൊരുവളെ വിവാഹം ചെയ്തപ്പോൾ അവളെ എന്ത് വിളിയ്ക്കണമെന്നറിയില്ലായിരുന്നു കൂട്ടുകാർക്ക്!

2012 ഏപ്രിൽ 14, ശനിയാഴ്‌ച

ഒരു വിഷുക്കാലം കൂടി...

ഒരു വിഷു കൂടി കടന്നു പോയി. ഒറ്റയ്ക്ക്... എന്നും അങ്ങിനെയായിരുന്നു. മനസിലെവിടെയോ ഒരു ഭാരം കയറ്റി വെച്ചത് പോലെ. പിന്നെ, അതും കടന്നു പോയല്ലോ എന്ന ആശ്വാസം...

സ്വപ്നവും യാഥാർത്ഥ്യവും

അവൻ ബുള്ളറ്റ് ബൈക്ക് വാങ്ങുമ്പോൾ അവന്റെ പിന്നിൽ പറ്റിച്ചേർന്നിരുന്ന് പോകുന്നത് അവൾ ഒത്തിരി സ്വപ്നം കണ്ടു.

പക്ഷെ, അവൻ ബുള്ളറ്റ് ബൈക്ക് വാങ്ങിയപ്പോൾ അവന്റെ പിന്നിൽ പറ്റിച്ചേർന്നിരുന്ന് പോയത് മറ്റൊരുവളായിരുന്നു...

കാതൽ സൊതപ്പത് എപ്പൊ...

ഇന്ന് ഒരു പടം കണ്ടു. ഒരു തമിഴ് പടം. അഭിപ്രായം ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ, പ്രണയിയ്ക്കുവാനിരിയ്ക്കുന്നവരും പ്രണയിയ്ക്കുന്നവരും പ്രണയിച്ച് പിരിഞ്ഞവരും കണ്ടിരിയ്ക്കേണ്ട പടം. നന്നായിരിയ്ക്കുന്നു.

എവിടെയൊക്കെയോ സ്വന്തം ജീവിതം ഓർമ്മപ്പെടുത്തിയത് പോലെ...