പേജുകള്‍‌

2013, ഏപ്രിൽ 7, ഞായറാഴ്‌ച

നിറം മാറുന്ന മനുഷ്യർ...

"നിന്നെ സ്നേഹിച്ച മനസിനെ നീ വേദനിപ്പിച്ചെങ്കിൽ
മറ്റൊരാളിലൂടെ കാലം നിന്റെ മനസിനെയും വേദനിപ്പിക്കും""അയാൾ നിന്നെ സാമ്പത്തികമായും മറ്റും  ഒരുപാട് സഹായിച്ചിട്ടുള്ളതല്ലേ ഇക്കഴിഞ്ഞ കാലങ്ങളിൽ..?"

"ഓ.. അത്ര പറയുവാൻ മാത്രം സഹായമൊന്നും അയാൾ എനിയ്ക്ക് ചെയ്തിട്ടില്ല. എനിയ്ക്ക് ചെയ്തതിനേക്കാൾ ഒരുപാട് അയാൾ എന്റടുത്തുന്ന് തിരിച്ചു കൈപ്പറ്റിയിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ കുറേ മാസങ്ങളായി ഞാനാണ് അയാളെ സാമ്പത്തികമായി സഹായിച്ചു കൊണ്ടിരിക്കുന്നത്."

"ഓഹോ.. അങ്ങിനെയോ? എന്നിട്ട് അയാൾ ഇപ്പോൾ എന്ത് പറയുന്നു?"

"അയാൾ എന്ത് പറയുവാൻ? കുറേ പാരാവാരങ്ങളും പരാതികളും പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി എനിയ്ക്കാരും സപ്പോർട്ട് ഇല്ല... നമ്മുടെ ഭാവി ഇനി  നീ തീരുമാനിയ്ക്കൂ... എനിയ്ക്ക് എന്റെ പണം, പ്രണയം,  ജോലി,  പഠിപ്പ് എല്ലാം നഷ്ടമായി... എനിയ്ക്കാരുമില്ലാതായി..  അത്, ഇത്, അങ്ങിനെ, ഇങ്ങിനെ എന്നൊക്കെ എന്തൊക്കെയോ.."

"അന്നേരം നീ എന്തു പറഞ്ഞു?"

"ഞാനെന്ത് പറയാൻ! എനിയ്ക്ക്തലവേദനിയ്ക്കുന്നു, ഉറക്കം വരുന്നു എന്നൊക്കെ പറഞ്ഞ് ഞാൻ പതുക്കെ വലിഞ്ഞു." അത് പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു.

 കേട്ട് നിന്നിരുന്ന അവളുടെ കൂട്ടുകാർ ആ ചിരിയിൽ പങ്ക് ചേർന്നു.

കടപ്പാട്:  യാഥാർത്ഥ്യങ്ങൾ സങ്കല്പങ്ങളും സങ്കല്പങ്ങൾ യാഥാർത്ഥ്യങ്ങളുമാകുന്ന 
എന്റെ അതിവിശാലമായ 'ഭാവനാലോകത്തിന്'