പേജുകള്‍‌

2013, ജൂൺ 11, ചൊവ്വാഴ്ച

കുഞ്ഞു അഥവാ കുഞ്ഞൂസ്
ഇവൾ കുഞ്ഞു അഥവാ കുഞ്ഞൂസ്

എന്റെ സുഹൃത്തിന്റെ ഓമനയാണവൾ. 'ഇവളെങ്ങാൻ ചത്തുപോയാൽ  
ഞാൻ ആത്മഹത്യ ചെയ്യുംഎന്ന് പറയുവാൻ മാത്രം ആത്മബന്ധംഅവന്റെ  
ആജ്ഞകൾ അക്ഷരം പ്രതി അവൾ അനുസരിയ്ക്കുന്നത് കാണുമ്പോൾ 
അവന്റെയടുത്തുള്ള അവളുടെ കൊഞ്ചലുകൾ കാണുമ്പോൾ മനുഷ്യന്  
പോലും ഇത്ര വിവേകമില്ലല്ലോ എന്നോർത്തുപോകുന്നു.

എന്റെ സുഹൃത്ത് അവൾക്ക് കല്പിച്ചു കൊടുത്ത കാമുകനോ ഭർത്താവോ..  
അവനാണ് ഭഗീരഥൻ പിള്ള!!(അയലത്തെ വീട്ടിലെ കണ്ടൻ പൂച്ചയാണ്ഭഗീരഥൻ പിള്ള എന്ന് അവന്  
നാമകരണം ചെയ്തത് കുഞ്ഞുവിന്റെ ഉടമസ്ഥനും!!). അവളെ കണ്ടില്ലെങ്കിൽ  
ഭഗീരഥൻ പിള്ള ഒരു പ്രത്യേകരീതിയിൽ കരയുംഅവൾക്കുള്ള അടയാളം!!  
അത് കേട്ടാൽ ഉടൻ കുഞ്ഞു ഇറങ്ങുകയായിതന്റെ  
ഭർത്താവിന്റെയടുത്തേയ്ക്ക്!!! പിന്നെ കണ്ണിൽ കണ്ണിൽ നോക്കി  
ഒരേ ഇരുപ്പാണത്രേ!!


കുഞ്ഞുവിനെ ഞാനാദ്യമായി കാണുന്നത് ഏതാനും മാസങ്ങൾക്ക് മുൻപാണ് 
കഴിഞ്ഞ 2012 സപ്റ്റംബറിൽഅന്ന് അവൾ സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഒരു 
അമ്മയുടെ വേദനയിലായിരുന്നു. 'ഇല്ലം കടത്തൽഎന്ന ഒരു പതിവിന്റെ  
ഒടുവിൽ തന്റെ കുഞ്ഞുങ്ങളെ എവിടെയാണ് കൊണ്ടുപാർപ്പിച്ചത് എന്ന്  
അവൾ തന്നെ മറന്നുപോയിരുന്നു

എന്നെ കണ്ടപ്പോൾആദ്യമായി കാണുന്നതിന്റെ പേടിയോ അപരിചിതത്വമോ  
ഒട്ടുമില്ലാതെവളരെ ദയനീയമായി കരഞ്ഞുകൊണ്ട് എന്നോട് ഏറെ പരാതി 
പറഞ്ഞു ന്റെ കുഞ്ഞുങ്ങളെ കാണാനില്ലെന്ന്എന്തോ ഭാഗ്യത്തിന്അപ്പോൾ  
അയലത്തെ വീട്ടിലെ ചേച്ചി അവരുടെ വീട്ടിൽ വന്നെത്തിയ പൂച്ചക്കുഞ്ഞുങ്ങളെ 
കുറിച്ച് പറഞ്ഞു, 'അത് നിങ്ങളുടെയാണോഎന്ന് എന്റെ സുഹൃത്തിനോട്  
ചോദിയ്ക്കുകയും ചെയ്തുഉടൻ തന്നെ അവൻ പോയി കുഞ്ഞുവിന്റെ  
കുട്ടികളെ എടുത്തുകൊണ്ടു പോന്നു 

കുഞ്ഞു അന്ന് ഏറെസന്തോഷവതിയായിരുന്നുനഷ്ടപ്പെട്ടുപോയ തന്റെ  
കുഞ്ഞുങ്ങളെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അവയെ നക്കിയും തുടച്ചും
പാലുകൊടുത്തും അവൾ  നിർവൃതിയടഞ്ഞു.

ഏതാനും മാസങ്ങൾ കൂടെ ഞാൻ അവളെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു 
പിന്നീട് ചില വ്യക്തിഗത കാരണങ്ങളാൽ എനിയ്ക്കവളെ കുറച്ച് മാസങ്ങൾ  
കാണുവാൻ സാധിച്ചില്ലഅഞ്ച് മാസങ്ങൾ.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഈയടുത്ത കാലത്ത് അവളെ പിന്നെയും  
കണ്ടുഞാൻഅവൾ ഗർഭിണിയാണ്സുഹൃത്തിനോട്  
സംസാരിച്ചിരിക്കുന്നതിനിടയിൽ അവൻ പറഞ്ഞറിഞ്ഞുഅവൾ കഴിഞ്ഞ 
മാസങ്ങൾക്കിടയിൽ വീണ്ടും പ്രസവിച്ചിരുന്നു എന്ന്

അവളുടെ പുതിയകുഞ്ഞുങ്ങളെ കണ്ടുപഴയ കുഞ്ഞുങ്ങളെല്ലാം വളർന്നു  
വലുതായി.ഒരിയ്ക്കൽ അവൾക്ക് നഷ്ടപ്പെട്ട അവളുടെ  കുഞ്ഞുങ്ങളെ ഞാൻ  
അവസാനമായി കണ്ടപ്പോൾ അവയ്ക്കുണ്ടായിരുന്ന വളർച്ചയിലെത്തി  
നിൽക്കുന്നു .

അവളുടെപുതിയ രണ്ടു പൂച്ചക്കുഞ്ഞുങ്ങൾഎന്നെ ആദ്യമായി കാണുന്നതിന്റെ  
അപരിചിതത്വവും പേടിയും അവർ എന്റെ നേർക്ക് ചീറ്റിക്കൊണ്ട്  
പ്രകടിപ്പിച്ചു!

കുഞ്ഞു അടുത്ത കുട്ടികൾക്ക് ജന്മം കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് 
ഗർഭത്തിന്റെ ആലസ്യം അവളുടെ മുഖത്തും പ്രവൃത്തികളിലുംഎപ്പോഴും  
സ്വസ്ഥമായി ഒരിടത്ത് കിടക്കുവാൻ അവൾ ഇഷ്ടപ്പെടുന്നു.

അവളുടെ ആലസ്യവും ക്ഷീണവും കാണുമ്പോൾ അറിയാതെ മനസ്  
തരളിതമാകുന്നു... അറിയാതെ ഒരു വാൽസല്യം എങ്ങുനിന്നോ മനസിൽ വന്ന്  
നിറയുന്നു...

എങ്കിലും മനസിൽ ഒരാശങ്കകുഞ്ഞുവിന്റെ തുടർച്ചയായുള്ള പ്രസവം എന്റെ 
 സുഹൃത്തിന്റെ ഓമനയുടെ ആരോഗ്യനില പെട്ടന്ന് വഷളാക്കില്ലേ...? 

 'ഇല്ലം കടത്തൽ':പൂച്ചകൾ പ്രസവിച്ചു കഴിഞ്ഞാൽ കുഞ്ഞുങ്ങളെ പ്രസവിച്ച സ്ഥലത്ത് നിന്ന് 7 തവണ  
വിവിധ സ്ഥലങ്ങളിലേയ്ക്ക് മാറ്റുന്ന പ്രവൃത്തി.