പേജുകള്‍‌

2015, മേയ് 11, തിങ്കളാഴ്‌ച

തെരുവുപട്ടികൾ...

ഒരു പുരുഷൻ. അയാളുടെ സ്ത്രീ സുഹൃത്തുക്കളിൽ ഒരാൾ അയാളെ 'അമ്മയെ ഭോഗിക്കുന്നവൻ' എന്നർത്ഥം വരുന്ന തെറി വിളിക്കുന്നു.  അതിൽ നൊമ്പരപ്പെട്ട് ശോകമൂകനായി നടന്ന് ഏതാനും നാളുകൾക്ക് ശേഷം വീണ്ടും  അവളുമായി കൂട്ടു കൂടുന്ന അയാളെ എന്ത് വിളിക്കണം?

ആണായൊരുത്തനെ സുഹൃത്താണെങ്കിലും അല്ലെങ്കിലും പെണ്ണൊരുത്തി അത്തരം തെറിവാക്ക് വിളിച്ചാൽ, പിന്നെയും ആ പെണ്ണിന്റെ പുറകെ തെരുവുപട്ടിയെ പോലെ നാണം കെട്ട് മണത്ത്‌ നടക്കുന്ന പണി ഒറ്റ തന്തയ്ക്ക് പിറന്നവനോ അല്ലെങ്കിൽ നട്ടെല്ലുള്ളവനോ ആയ ഒരു വ്യക്തി ചെയ്യില്ല. പെൺ സുഹൃത്ത് മാപ്പ് പറഞ്ഞതുകൊണ്ടാണ്‌ എന്നൊക്കെ മുട്ടുന്യായം പറയുവാൻ കഴിയും. പക്ഷേ ആ മാപ്പ് പറച്ചിലിൽ എത്രമാത്രം ആത്മാർത്ഥതയുണ്ടായിരുന്നു എന്നത് ആ സ്ത്രീയോട് തന്നെ ചോദിയ്ക്കേണ്ടി വരും!!

തെറി വിളിക്കാനുണ്ടായ കാരണം എന്തെങ്കിലുമാകട്ടെ. പക്ഷേ ആണായാലും പെണ്ണായാലും, അങ്ങനെയൊരു തെറി തന്നെ വിളിച്ചാൽ.., വ്യക്തിത്വമുള്ള ഒരാൾ പിന്നെ ആ സുഹൃത്തിനെ കൊണ്ടുനടക്കില്ല. ഞാനാണെങ്കിൽ അത്തരമൊരു ബന്ധം പിന്നെ ജീവിതത്തിൽ ഉണ്ടാകില്ല. അതെത്ര വലിയ സുഹൃത്തായാലും അതോടെ ആ ബന്ധത്തിന്‌ വിരാമമാണ്‌. മാത്രമല്ല, ആ വ്യക്തി പിന്നെ എനിയ്ക്ക്‌ ആജന്മശത്രു ആയിരിക്കുകയും ചെയ്യും. എന്റെ ഹൃദയത്തിന്‌ അത്രയ്ക്ക്  വിശാലത ഇല്ലാത്തതുകൊണ്ടായിരിക്കാം.

ഒരു ആണ്‌ മറ്റൊരാണിനെ വിളിക്കുന്നതു പോലെയല്ല ആ തെറി ഒരു പെണ്ണ്‌ ഒരാണിനെ വിളിക്കുമ്പോൾ. അയാൾ അത്ര കണ്ട് പിറപ്പ്തരം കാണിച്ചിരിക്കണം അവളോട്. അല്ലാതെ ഒരു പെണ്ണും ഒരാണിനേയും ചുമ്മാ കയറി ആ തെറി വിളിക്കില്ല.  അവൾ അങ്ങനെയൊരു പ്രയോഗം നടത്തണമെങ്കിൽ, അങ്ങനെ വിളിക്കണമെന്ന് അവൾ മനസിൽ എന്നെങ്കിലും നേരത്തേ ഉറച്ചിരുന്നതായിരിക്കണം. ചുരുങ്ങിയത് അബോധമനസ്സിലെങ്കിലും അത് തീർച്ചപ്പെടുത്തിയതായിരിക്കണം.   ഉചിതമായ അവസരം വന്നപ്പോൾ അവളത് വിളിയ്ക്കുകയും ചെയ്തു!!!
 പക്ഷേ അത്തരം വിളി കേട്ടിട്ടും തെരുവുപട്ടിയെ പോലെ അവളോട്‌ കോമ്പ്രമൈസ്‌ ചെയ്യുന്ന പുരുഷൻ ഒന്നുകിൽ നട്ടെല്ലിന്റെ സ്ഥാനത്ത്‌ വാഴപ്പിണ്ടിയുള്ളവൻ അല്ലെങ്കിൽ അവന്റെ ഉള്ളിൽ ഗൂഢോദ്ദേശ്യം ഉണ്ടായിരിക്കാം. ഗൂഢോദ്ദേശ്യം സാമ്പത്തികമാകാം ശാരീരികമാകാം അല്ലെങ്കിൽ ഇത്‌ രണ്ടുമാകാം. ഉദ്ദേശ്യം എന്തൊക്കെയായാലും ഇത്തരം പുരുഷന്മാരെ അമേധ്യത്തിൽ നുളയ്ക്കുന്ന പുഴുക്കളോടേ താരതമ്യപ്പെടുത്തുവാൻ പറ്റൂ... അറപ്പുളവാക്കുന്ന ജന്മങ്ങൾ!!!


കടപ്പാട്: അനുഭവം പങ്ക് വെച്ച സുഹൃത്തിന്‌

ഹൗസ്‌ ഓണറുടെ ജോലിക്കാരൻ കുട്ടി.. സോനി. പരമാവധി 14 വയസുണ്ടാകും. നാല്‌ വർഷം മുൻപ്‌ വരുമ്പോൾ അവൻ ഒരു പത്തുവയസ്സുകാരനായിരുന്നു. അവനെ ഞാൻ അവൻ തന്നെ ആവശ്യപ്പെട്ട്‌ ഇംഗ്ലീഷ്‌ പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഒടുവിൽ എ, ബി കഴിഞ്ഞപ്പോഴേയ്ക്കും അവൻ ഉറക്കം തൂങ്ങിത്തുടങ്ങിയതുകൊണ്ട്‌ നിർത്തി. അവൻ ആന്റി എന്ന് വിളിച്ച്‌ ഹിന്ദി പറയുമായിരുന്നു എന്നോട്‌. അത്‌ മാത്രമാണ്‌ അവന്‌ അറിയുന്ന ഭാഷ. അങ്ങനെ കുറച്ച്‌ ഹിന്ദിയും കൂടുതൽ ആംഗ്യവും ഞാനും പഠിച്ചു!
ഹൗസ്‌ ഓണർക്ക്‌ സ്ഥലം മാറ്റം കിട്ടി കുടുംബത്തോടെ ഡൽഹിയ്ക്ക്‌ പോകുകയാണെന്ന് പറഞ്ഞിരുന്നു. എന്നാണെന്ന് അറിയില്ലായിരുന്നു.
ഇന്ന് ദാ ഇവിടിങ്ങനെ ഒറ്റയ്ക്കിരുന്ന് ടി.വി. കാണുമ്പോൾ ഡോർ ബെൽ അടിയ്ക്കുന്നു. വാതിൽ തുറന്ന് നോക്കിയപ്പോൾ സോനു. കയ്യിലൊരു ഫ്രെയിം. കയ്യിലുള്ള ഫ്രെയിം എനിയ്ക്ക്‌ തന്നിട്ട്‌ അവൻ പറഞ്ഞു "ഞാൻ നാളെ രാവിലെ 2 മണിയ്ക്ക്‌ പോകും" കേട്ടപ്പോൾ ഞാൻ സ്തബ്ധയായി. ഈ വൈകിയ സമയത്ത്‌ എനിയ്ക്കൊരു സമ്മാനവും തന്ന് അവൻ പോകുകയാണ്‌. അവന്‌ വേണ്ടി ഒന്നും എന്റെ കയ്യിലില്ല.. നാളെ വാങ്ങി കൊടുക്കാനാണെങ്കിൽ അവൻ പുലർച്ചെ പോകും...


അവനോട് കാണിച്ചിരുന്ന പരിഗണനയ്ക്ക്, അവനായി ഞാൻ മനസിൽ സൂക്ഷിച്ചിരുന്ന ഇത്തിരി സ്നേഹത്തിന്‌ എനിയ്ക്കായി അവന്റെ മനസിൽ ഒരു ചെറിയ ഇടമുണ്ടായിരുന്നു എന്ന തിരിച്ചറിവ്‌ എന്റെ കണ്ണുകളെ ഈറനാക്കുന്നു...