പേജുകള്‍‌

2013, ഏപ്രിൽ 14, ഞായറാഴ്‌ച

വിഷുക്കൈനീട്ടം...ഒരു വിഷു കൂടി വന്നു പോയി. വിഷുപ്പുലരിയിൽ മനസുനിറയെ എന്തെന്നില്ലാത്ത ഒരു സന്തോഷത്തോടെയാണ് ഉണർന്ന് കണികണ്ടത്.

അതിനെ പതിന്മടങ്ങ് അധികരിപ്പിക്കാനായി, ഇക്കഴിഞ്ഞ നീണ്ട ജീവിതകാലത്തിനിടയ്ക്ക് ഇതു വരെ കിട്ടിയിട്ടില്ലാത്തതും ഇനിയുള്ള ജീവിതത്തിൽ ഒരിക്കലും കിട്ടാൻ സാധ്യതയുമില്ലാത്ത ഒരു വിഷുക്കൈനീട്ടം കിട്ടി ഇത്തവണത്തെ വിഷുദിനത്തിൽ... ജീവിതത്തിലെ അവസാനശ്വാസം വരെ മറക്കുവാൻ സാധിയ്ക്കാത്ത ഒന്ന്!!  അതും എനിയ്ക്ക് ഏറെ പ്രിയപ്പെട്ടവന്റെ കയ്യിൽ നിന്നും മനസ് നിറഞ്ഞ സ്നേഹത്തോടെ...

സന്തോഷം കൊണ്ട് എന്റെ മനസും കണ്ണുകളും നിറഞ്ഞൊഴുകി, ഏറെ നേരം...