പേജുകള്‍‌

2009, മാർച്ച് 19, വ്യാഴാഴ്‌ച

പ്രണയം

പ്രണയം ആര്‍ദ്രമായ ഒരു വികാരമാണ്. ഏത് കഠിനഹൃത്തെയും തരളിതമാക്കുന്ന, പവിത്രമായ ഒരു അനുഭവം. മനസ്സില്‍ പൊള്ളലുണ്ടാക്കുന്ന മഞ്ഞുതുള്ളി. പ്രണയിക്കുമ്പോള്‍ ലോകത്തിലെ സര്‍വതിലും സൌന്ദര്യം കാണുവാന്‍ സാധിക്കുന്നു. എപ്പോഴും നിലനില്ക്കുന്ന ഒരു നറുംപുഞ്ചിരി പ്രണയിനികളുടെ ചുണ്ടുകളില്‍ തങ്ങിനില്‍ക്കുന്നു.


ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് പ്രണയിക്കുന്നവരുടെ മനസിലാണ്. ജീവിതത്തിന് എന്തൊക്കെയോ അര്‍ത്ഥമുണ്ടാകുന്നത് പ്രണയം എന്ന വികാരം മനസ്സില്‍ ഉടലെടുക്കുമ്പോഴാണ്. ഏതോ അനുഭൂതിയില്‍ മുങ്ങിപ്പൊങ്ങി, സ്വയം മറന്ന്, ഏതോ സ്വപ്നലോകത്ത് പറന്നു പറന്നിങ്ങനെ... അതാണ്‌ പ്രണയത്തിന്‍റെ മായാജാലം. പ്രണയം മാംസനിബദ്ധമല്ലാതാകുമ്പോള്‍ ആ മായാജാലവും നിലനില്ക്കുന്നു, എക്കാലവും. പ്രതീക്ഷിക്കാത്തത് കരുതിവെച്ചു നല്‍കുമ്പോള്‍, പ്രണയത്തിനു പ്രകാമുണ്ടാകുന്നു.


അനുരാഗത്തില്‍ വിഷം കലരുന്നത്, അത് മാംസനിബദ്ധമാകുമ്പോഴാണ്. മാംസ നിബദ്ധമായ അനുരാഗം ലഹരി പോലെയാണ്. മാംസത്തിന്റെ ലഹരി തീരുമ്പോള്‍ പ്രണയവും അസ്തമിക്കുന്നു. വലിച്ചുതീര്‍ന്ന സിഗരറ്റ് പോലെയാകും പിന്നെ പ്രണയം. ലഹരിയെല്ലാം ആസ്വദിച്ചതിനുശേഷം സിഗരറ്റ് കുറ്റി പിന്നീട് ആരെങ്കിലും സൂക്ഷിച്ചു വെക്കുമോ... അതുപോലെ, മാംസനിബദ്ധമായ അനുരാഗവും. മാംസത്തിന്റെ ആകര്‍ഷണം തീരുമ്പോള്‍ പിന്നെ പ്രണയവും...(വിവാഹത്തില്‍ കലാശിച്ച പ്രണയങ്ങള്‍ ഒഴിവാക്കുന്നു. വിവാഹം എന്നും പവിത്രമാണല്ലോ... പ്രണയത്തേക്കാള്‍ പവിത്രം.)