പേജുകള്‍‌

2009, മാർച്ച് 17, ചൊവ്വാഴ്ച

ഓര്‍മ്മകള്‍

ഇന്നലെ... ഒരുപാടു സങ്കടമായിരുന്നു. ഓര്‍മകളുടെ കുത്തൊഴുക്കില്‍ എനിക്കെന്നെത്തന്നെ നഷ്ട്ടമായി ഇങ്ങനെ.... എന്നും വൈകുന്നേരങ്ങള്‍ എനിക്ക് സങ്കടകരങ്ങലാണ്. സന്തോഷകരമായ ഒരുപാടു വൈകുന്നേരങ്ങളുടെ ഓര്‍മ്മകള്‍ ഇപ്പോള്‍ എന്‍റെ വൈകുന്നേരങ്ങളെ കണ്ണീരിലാഴ്ത്തുന്നു. ചിലവഴിച്ച നല്ല നിമിഷങ്ങള്‍, പങ്കിട്ട നല്ല വാക്കുകള്‍, വാഴപ്പൂവിന്റെ മണമുള്ള അവന്‍റെ ശ്വാസത്തിന്റെ ഓര്‍മ്മകള്‍, എന്നെ വിളിക്കാന്‍ അവന്‍ ഉപയോഗിച്ചിരുന്ന അടയാളബ്ദം ... എല്ലാം, എല്ലാം എന്‍റെ മനസിലെ മുറിവിന്‍റെ ആഴം കൂട്ടുന്നു.

ഇന്നലെ എന്തോ ആ ഓര്‍മ്മകള്‍ വല്ലാതെയായിരുന്നു. ഇന്നും അതങ്ങിനെത്തന്നെ... നിയന്ത്രിക്കാനാകുന്നില്ല. പൊട്ടിക്കരഞ്ഞു, ഉറക്കെയുറക്കെ. എന്തിന്? നിന്നെ വേണ്ടാത്തവനെക്കുറിച്ചോര്‍ത്തു നീയെന്തിനു കരയുന്നു എന്ന് ഒരുപാടുതവണ സ്വയം ചോദിച്ചു. പക്ഷെ... എനിക്ക് മറക്കാനാകുന്നില്ലല്ലോ... വിളിച്ചാലോ എന്ന് കരുതി. പലവട്ടം തുനിഞ്ഞു. അപ്പോഴെല്ലാം "ഇപ്പോള്‍ നീ എന്‍റെ ആരുമല്ല" എന്ന് പറയുന്ന ആ മുഖം മിഴിവോടെ തെളിഞ്ഞുവന്നുകൊണ്ടെയിരുന്നു. പിന്നെ കരയാനല്ലാതെ എന്ത് ചെയ്യാന്‍.

എവിടെയായിരുന്നാലും, ആരുടെ കൂടെയായിരുന്നാലും അവന് നല്ലതുമാത്രം വരട്ടെ. എന്നും...