പേജുകള്‍‌

2009, മാർച്ച് 16, തിങ്കളാഴ്‌ച

കിറ്റി

കിറ്റി.

ഒരു പൂച്ചക്കുട്ടിയുടെ പേരു പോലെയുണ്ട് അല്ലെ?
പക്ഷെ, അതൊരു പൂച്ചക്കുട്ടിയുടെ പേരല്ല. ഒരു പെണ്‍കുട്ടിയുടെ ചെല്ലപ്പേരാത്. എന്‍റെ ജീവിതത്തിലേക്ക് എപ്പോഴോ ഞാനറിയാതെ കടന്നു വന്ന ഒരു പെണ്‍കുട്ടിയുടെ പേര്. എന്നെ ഒന്നുമല്ലാതാക്കിയ, എന്നെ ആരുമല്ലാതാക്കിയ ഒരു പെണ്‍കുട്ടി. അവളാണ് കിറ്റി.

എന്തിനായിരുന്നു അവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്?

എനിക്ക് നഷ്ട്ടപ്പെടുത്താന്‍ വേണ്ടി മാത്രം. നഷ്ട്ടപ്പെട്ടത്‌ ഞാന്‍ കണ്ട സ്വപ്നമായിരുന്നു. എന്‍റെ ജീവിതം. അവള്‍ക്കറിയില്ല അവള്‍ എന്താണ് എന്നോട് ചെയ്തത് എന്ന്. കാരണം, അവള്‍ക്കറിയില്ലല്ലോ അവള്‍ മറ്റൊരാളുടെ ജീവിതസ്വപ്നങ്ങളിലേക്കാണ് കടന്നു വന്നത് എന്ന്.

എനിക്ക് പരിഭവമില്ല കിറ്റിയോട് . പരാതിയുമില്ല.

പക്ഷെ, ഉള്ളില്‍ വേദനയുണ്ട്. ഹൃദയം നുറുങ്ങുന്ന വേദന.

2 അഭിപ്രായങ്ങൾ:

  1. അരികളിൽ ഇനിയും എന്തൊക്കെയോ പറയാൻ ഉള്ളപോലെ.
    എന്തൊക്കെയോ ഇനിയും പറയാൻ വെമ്പുന്നപോലെ..
    ഉള്ളിന്റെ ഉള്ളിൽ നീറിപ്പുകയുന്ന വേദനയെ ഈ ബൂലോഗത്തിലേക്ക് പകർത്തൂ...തീർച്ചയായും ആശ്വാസം കിട്ടും.

    ആശംസകളോടെ
    നരി

    മറുപടിഇല്ലാതാക്കൂ
  2. ശരിയാണ്. പറയുവാന്‍ ഏറെയുണ്ട്. പക്ഷെ... സ്വയം വേദനിച്ചാലും വേണ്ടപ്പെട്ടവര്‍ക്ക് വേദനിക്കാതിരിക്കാന്‍ ഉള്ളിലടക്കേണ്ടി വരുന്നു എല്ലാ വേദനകളും. കുറച്ചെങ്കിലും പറയുമ്പോള്‍ ഒരു ആശ്വാസം... എങ്കിലും...

    മറുപടിഇല്ലാതാക്കൂ