പേജുകള്‍‌

2009, മാർച്ച് 12, വ്യാഴാഴ്‌ച

അമ്മ... പിന്നെ മരണവും

അമ്മയെ ഞാന്‍ ഏറെ സ്നേഹിക്കുന്നു. അതുപോലെ തന്നെ മരണത്തെയും.

അമ്മ... എന്നെ ഒരുപാടു സ്നേഹിക്കുന്ന, വിശ്വസിക്കുന്ന ഒരാള്‍. പക്ഷെ, ഞാന്‍... ഞാന്‍ അവരോട് ചെയ്യുന്നതെന്താണ്‌? അവരുടെ വിശ്വാസത്തെ, സ്നേഹത്തെ, എല്ലാം ഞാന്‍ വഞ്ചിച്ചു. വഞ്ചിച്ചുകൊണ്ടേയിരിക്കുന്നു. എത്ര നന്നായിട്ടാണ് ഞാനാ പാവത്തെ വഞ്ചിക്കുന്നത്!! മൂന്നു വര്‍ഷവും ഏതാനും മാസങ്ങളുമായി ഞാനവരെ വഞ്ചിക്കുന്നു. പാവം. അവരതൊന്നുമറിയാതെ... ഇപ്പോഴും എന്നെ വിശ്വസിച്ച്....

ആ പാപം ഞാന്‍ എവിടെക്കൊണ്ട്‌ കഴുകും? അറിയില്ല. ഏഴ് ജന്മം നരകത്തില്‍ കിടന്നാലും ആ പാപഭാരം എന്നില്‍ നിന്നും പോകില്ല.

അവരെ ഏറെ സ്നേഹിക്കുമ്പോള്‍ തന്നെ, അവരുടെ മരണത്തിനായും ഞാന്‍ ആഗ്രഹിക്കുന്നു. വിരോധാഭാസം തന്നെ. അല്ലെ? അറിയാം, അവര്‍ മരിച്ചാല്‍ പിന്നെ ഞാന്‍ തീര്‍ത്തും തനിച്ചാകും എന്ന്. പക്ഷെ... ഞാനതാഗ്രഹിക്കുന്നു. എന്‍റെ സ്വാര്‍ഥത. എന്നെ, എന്‍റെയീ പാപഭാരങ്ങളുമായി ഈ ഭൂമിയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്ന ഏക കണ്ണി. എന്‍റെ അമ്മ. എന്നിലെ മാറ്റങ്ങള്‍ അവരറിയാതെ മരിക്കട്ടെ. അവര്‍ ഈ ഭൂമിയോട് വിട പറഞ്ഞാല്‍ പിന്നെ എനിക്കെന്ത്... എനിക്കാര്... ഒന്നുമില്ല. ആരുമില്ല. എത്രയും പെട്ടന്ന് അവരുടെ അടുത്തേക്ക് ഞാനും...


ഇനിയും ഒരു ജന്മമുന്ടെന്കില്‍ ആ അമ്മയുടെ നല്ല മകളായി പിറക്കണേ എന്നാണു ആശ. ആ അമ്മയുടെ ഇഷ്ട്ടതിനോത്ത് ജീവിക്കുന്ന, അവരെ വന്ജിക്കാത്ത മകളായി... അത് മതി എനിക്ക്. അങ്ങിനെയാണെങ്കില്‍ മാത്രം ഇനിയും ഒരു ജന്മത്തിനായി ഞാന്‍ ആഗ്രഹിക്കുന്നു. അതല്ലെന്കില്‍ ഇനി എനിക്കൊരു ജന്മം വേണ്ട.

മരണം. എത്ര സുന്ദരമാണാ പദം. ജീവിക്കുന്നതിലും മരിക്കുന്നതിലും ഞാന്‍ പരാജയപ്പെട്ടു. വിജയകരമായ പരാജയം. ജീവിക്കാനറിയാത്ത ഞാന്‍ ശ്രമിച്ചതാണ്, മരിക്കാന്‍. രണ്ടുവട്ടം. പക്ഷെ, ദൈവം അവിടെയും എന്നെ കൈവിട്ടു. പരീക്ഷങള്‍ക്ക് അവന് ഇനിയും എന്നെ വേണമത്രേ!!! എങ്കിലും കാത്തിരിക്കുന്നു. ഇനിയുമൊരു അവസരത്തിനായി. പഴുതുകളൊന്നുമില്ലാതെ, മരണത്തിന്റെ മടിയിലേക്കൊരു യാത്ര. തിരിച്ചുവരാത്ത നിത്യമായ യാത്ര. നിത്യശാന്തി...