പേജുകള്‍‌

2015, ജൂലൈ 5, ഞായറാഴ്‌ച

വിശ്വാസം

“നിനക്ക് അവനോട് വെറുപ്പോ പ്രതികാരമോ ഒന്നും തോന്നുന്നില്ലേ? നിന്റെ നിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമടക്കം  എല്ലാ കാര്യങ്ങളും അറിഞ്ഞ് നിന്നെ ചതിച്ച്  നിന്നെ ഇങ്ങനെ ജീവിതത്തിൽ തീർത്തും ഒറ്റപ്പെടുത്തി ഇപ്പോൾ അയാൾ  വേറെ പെണ്ണും കെട്ടി സുഖമായി ജീവിക്കുന്നു. ഞാനായിരുന്നെങ്കിൽ അങ്ങനൊരാളെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലായിരുന്നു.”

“വെറുപ്പുണ്ട്. പക്ഷേ ഇപ്പോൾ പ്രതികാരം തോന്നുന്നില്ല. ഒരു വാശിയുണ്ടായിരുന്നു. അത് ഞാൻ തീർത്തു. ഇപ്പോൾ അയാളോട് വെറുപ്പല്ലാതെ മറ്റൊന്നും തോന്നുന്നില്ല. ഞാൻ പ്രതികാരത്തിനിറങ്ങിയാൽ അയാളുടെ ദാമ്പത്യം ചാമ്പലാകും. അതുറപ്പാണ്‌. അതിനെനിയ്ക്ക് വലിയ ബുദ്ധിമുട്ടുമില്ല. പക്ഷേഎന്റെ പ്രതികാരത്തിന്‌ പോലും അയാൾ അർഹനല്ല. മാത്രമല്ല, അയാളുടെ കള്ളക്കഥകളിൽ വിശ്വസിച്ച് അയാളുടെ ജീവിതത്തിലേയ്ക്ക് കടന്ന് വന്ന ആ പെൺകുട്ടി എന്ത് തെറ്റ് ചെയ്തു? അവളുടെ തിരഞ്ഞെടുപ്പിലെ ശരികേട് കാലം അവളെ ബോധ്യപ്പെടുത്തിക്കൊടുത്തോളും. 

അയാളെപ്രതി ഞാനൊഴുക്കിയ കണ്ണുനീരിന്റെ ചൂട് മാത്രം മതി അയാളെ മുച്ചൂടും ഉന്മൂലനം ചെയ്യാൻ... മറ്റൊന്നും ഞാൻ ചെയ്യേണ്ടതില്ല. പിന്നെ...,എന്റെ അമ്മ പറയാറുണ്ട്.. നമ്മൾ ദൈവത്തിന്റെ പണി ഏറ്റെടുത്താൽ പിന്നെ നമുക്ക്  ദൈവത്തിന്റെ കൂട്ടുണ്ടാകില്ല എന്ന്. സോ ദൈവത്തിന്റെ നീതിയെന്തെന്നറിയാൻ ഞാൻ കാത്തിരിക്കുകയാണ്‌. ഞാനത് കാണും. ഉറപ്പാണ്‌. അധികം കാലതാമസമില്ലാതെ തന്നെ...."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ