പേജുകള്‍‌

2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

വെറുപ്പിന്റെ മുള്ളുകൾ...


എപ്പോൾ മുതലാണ് നമ്മൾ നമ്മുടെ ജീവിതത്തിൽ ഏറെ ഏറെ  എന്ന് പറഞ്ഞാൽ വളരെയേറെ സ്നേഹിയ്ക്കുന്ന ഒരു വ്യക്തിയെ വെറുത്തു തുടങ്ങുക?

വെറുക്കാൻ പല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴും നമ്മൾ അവയെയെല്ലാം മന:പൂർവം മനസിൽ നിന്ന് മായ്ച്ചു കളഞ്ഞ് മുൻപത്തേക്കാൾ കൂടുതൽ സ്നേഹിയ്ക്കുവാൻ ശ്രമിയ്ക്കും. ശരിയല്ലേ? അയാളുടെ ഒരുവിധം എല്ലാ ചീത്തക്കാര്യങ്ങൾക്കും മനസിൽ ഒരു ന്യായീകരണം നൽകുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ഒരുപാട് തവണ. ഒരുപാട് കാലം.

പക്ഷേ അപ്രതീക്ഷിതമായി അവരറിയാതെ തന്നെ അവരുടെ മുഖദാവിൽ നിന്നും നമ്മളെ കുറിച്ച്, നമ്മുടെ സ്നേഹത്തെ കുറിച്ച്, നമ്മുടെ ആത്മാർത്ഥതയെ കുറിച്ച് അവരുടെ മനസിലുള്ള ചില പ്രവണതകൾ,  ആശയങ്ങൾ, ചില തീരുമാനങ്ങൾ അതും നമ്മളോട് അതുവരെയും സ്നേഹം നടിച്ച്, നമ്മളെ അതുവരെയും അറിയിക്കാതെ കൊണ്ട് നടന്നിരുന്നവ പുറത്ത് വരുമ്പോൾ... എത്ര ന്യായീകരണങ്ങൾ കണ്ടെത്തുവാൻ ശ്രമിച്ചാലും നമ്മൾ പരാജയപ്പെട്ടു പോകുന്നു.ആ നിമിഷം മുതൽ നമ്മുടെ മനസിൽ അറിയാതെ വെറുപ്പിന്റെ വിത്ത് മുളപൊട്ടിത്തുടരുന്നു. എത്ര പിഴുതെറിയാൻ ശ്രമിച്ചാലും പറിഞ്ഞു പോകാതെ കൂടുതൽ കൂടുതൽ കരുത്താർജ്ജിച്ച് അത് വളരുന്നു.  അവരോട് വെറുപ്പ് തോന്നുന്നതിനൊപ്പം തന്നെ അറിയാതെ സ്വയവും വെറുപ്പ് ഉള്ളിൽ തോന്നുന്നു.. അവരെ സ്നേഹിച്ചതിൽ, വിശ്വസിച്ചതിൽ, എല്ലാം..


വെറുപ്പ് എന്ന വിത്ത് നമ്മുടെ മനസിൽ വളർന്ന് പന്തലിയ്ക്കുന്നത് നിസ്സഹായതയോടെയും അതിലേറെ വേദനയോടെയും കണ്ട് നിൽക്കുവാനേ നമുക്ക് സാധിയ്ക്കൂ പിന്നീട്...