പേജുകള്‍‌

2013, ജനുവരി 1, ചൊവ്വാഴ്ച

ഒരു പുതുവർഷം കൂടി...

ഒരു പുതുവർഷം കൂടി... പോയ വർഷം പ്രതീക്ഷിയ്ക്കാത്ത പലതും നൽകി. പലതും തിരിച്ചെടുത്തു. സാമ്പത്തികമായും സാമൂഹികമായും തെറ്റില്ലാത്ത ഒരു വർഷം.. അതായിരുന്നു കടന്നുപോയത്.

ഇന്ന് ഈ പുതുവർഷദിനത്തിൽ ഭാവിയെ കുറിച്ച് ആശങ്കയൊന്നുമില്ല. പ്രതീക്ഷകളും പദ്ധതികളുമില്ല. ദൈവത്തിന്റെ ഹിതം പോലെ എല്ലാം നടക്കും എന്ന് ചിന്തിയ്ക്കുന്നു. അത് നല്ലതായാലും ചീത്തയായാലും ധൈര്യപൂർവം നേരിടുവാനുള്ള ചങ്കൂറ്റം എപ്പോഴത്തേയും പോലെ നൽകണമേ എന്ന് പ്രാർത്ഥിയ്ക്കുന്നു.

എല്ലാവർക്കും നന്മകൾ മാത്രമുണ്ടാകുവാൻ പരിശ്രമിയ്ക്കുന്നതിനൊപ്പം സ്വന്തം നന്മയും ലക്ഷ്യമിടുക. അതാണ് ഈ വർഷത്തെ അജണ്ട. മറ്റാർക്കും വേണ്ടി ജീവിതം ത്യജിയ്ക്കേണ്ട ആവശ്യമില്ല എന്ന് തോന്നുന്നു. മറ്റാർക്കും വേണ്ടി ആരും സ്വന്തം ആശയങ്ങളും നയങ്ങളും മാറ്റി വെയ്ക്കേണ്ട ആവശ്യവുമില്ലെന്നും. ഓരോരുത്തരും അവരവരുടെ സ്ഥാനം സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു.

സംഭവിച്ച ഇന്നലെകളിൽ അമിത സന്തോഷമോ സങ്കടമോ കുറ്റബോധമോ ഇല്ല. "സംഭവിച്ചതെല്ലാം നല്ലതിന്; സംഭവിയ്ക്കുന്നതെല്ലാം നല്ലതിന്; ഇനി സംഭവിയ്ക്കുന്നതും നല്ലത്" എന്ന ഭഗവദ്ഗീതാവാക്യത്തിൽ വിശ്വസിച്ച് മുന്നോട്ട്...

നരാധമന്മാരാൽ മാനവും പ്രാണനും ഹനിയ്ക്കപ്പെട്ട, കണ്ട സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കുമെല്ലാം അകാലത്തിൽ വിരാമമിടേണ്ടി വന്ന ജ്യോതി എന്ന സഹോദരിയുടെ ആത്മാവിനു മുന്നിൽ ഒരു നിമിഷം കണ്ണീരോടെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ