പേജുകള്‍‌

2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

എന്റെ ഡയറികൾ.. എന്റെ ജീവിതം...

എന്റെ അവസാന ശ്രമമെന്ന നിലയിലാണ് അവനോട് ഞാൻ എന്റെ ഡയറികൾ 
 തിരിച്ചു തരുമോ എന്ന് ചോദിച്ചത്എന്തുകൊണ്ടോ അവൻ അതിനു സമ്മതിച്ചു

ഒരേയൊരു നിബന്ധനയിൽഅവ വാങ്ങുവാൻ ഞാൻ അവന്റെ വീട്ടിൽ ചെല്ലണം
  എന്ന്അത് അവന്റെ ദുർവാശിയാണ് എന്നറിയാംഎങ്കിലും ഞാനത് 
സമ്മതിച്ചുകാരണം ആവശ്യം എന്റേതാണല്ലോമാത്രമല്ലഞാനും  
അവനുമായുള്ള പ്രണയജീവിതത്തിന്റെ നേർക്കാഴ്ചയായ  ഡയറികൾ  
അവന്റെ അലമാരയിലെവിടെയോ ഒരിയ്ക്കലും തുറക്കാതെ പൂട്ടി വെച്ചിരിക്കുന്ന മേശയ്ക്കുള്ളിലോ   അല്ലെങ്കിൽ മറ്റാരും കണ്ടെത്തുവാൻ 
ഇടയില്ലാത്ത മറ്റെവിടെയെങ്കിലുമോ അവൻ ആരെയും കാണിയ്ക്കാതെആരെയും അറിയിക്കാതെ ഇക്കഴിഞ്ഞ  
വർഷങ്ങളൊക്കെ അവന്റെ വാക്കിൽ പറഞ്ഞാൽ 'ഭൂതം നിധി കാക്കുന്നതു  
പോലെകാത്തു വെച്ചല്ലോ... അതിന് ഞാൻ എന്നെന്നും അവനോട്  
കടപ്പെട്ടിരിയ്ക്കുന്നതിനാൽ അവന്റെയീ ദുർവാശി ഞാൻ അനുവദിച്ചു  
കൊടുക്കുന്നു

ഒരു ദിനം കുറിച്ച് ഞാൻ അവന്റെ വീട്ടിൽ പോകുവാൻ തീരുമാനിച്ചു 
അവ വീണ്ടും എന്നിലേയ്ക്ക് തിരിച്ചെത്തിയ്ക്കുവാൻകാരണം എനിയ്ക്കാ  
ഓർമ്മകൾ അത്ര അമൂല്യമാണല്ലോ.. അതെന്റെ ജീവിതം തന്നെയായിരുന്നല്ലോ... 
എനിയ്ക്കെങ്ങിനെ  കാലം മറക്കുവാൻ കഴിയും...? ഇന്നും മറ്റൊരു  
ജീവിതത്തെ കുറിച്ച് മനസറിഞ്ഞ് ചിന്തിയ്ക്കുവാൻ സാധിയ്ക്കാത്തതും  
 കാലങ്ങൾ എന്റെ മനസിൽ അണയാതെ അതേ പോലെ  
കത്തുന്നതുകൊണ്ടല്ലെഅവൻ അതെല്ലാം മറക്കുവാൻ സന്നദ്ധനായെങ്കിലും...