പേജുകള്‍‌

2012, ജൂലൈ 23, തിങ്കളാഴ്‌ച

മനസ് പറയുന്ന കാര്യങ്ങൾ...

മനസ് പറയുന്ന കാര്യങ്ങൾ...
അത് എന്തൊക്കെയാണ്?
മനസ് പല കാര്യങ്ങളും പറയുന്നു. വേണ്ടതും വേണ്ടാത്തതും.
അതിൽ ഏതാണ് നാം സ്വീകരിയ്ക്കേണ്ടത്? അത് മനസ് പറയുന്നില്ല.
മനസും ആശയക്കുഴപ്പത്തിലാണ്. പിന്നെങ്ങിനെ മനസിന് തിരഞ്ഞെടുപ്പ്
സാധിയ്ക്കും?
മനസിന്റെ ആശയക്കുഴപ്പം മാറ്റുവാൻ ആർക്കാണ് സാധിയ്ക്കുക?
ഹൃദയത്തിന് സാധിയ്ക്കുമോ? ചിന്തകൾക്ക് സാധിയ്ക്കുമോ? സുഹൃത്തുക്കൾക്ക്?
അതോ നൊന്തുപ്രസവിച്ച സ്വന്തം അമ്മയ്ക്കോ?
ഇവരുടെ മുന്നിലെല്ലാം പൊയ്മുഖം കെട്ടിയാടുന്നവരുടെ മനസിന്റെ ആശയക്കുഴപ്പം ആർക്ക് മാറ്റുവാൻ
 സാധിയ്ക്കും? ഈശ്വരന്?
ഈശ്വരന് പക്ഷേ മറ്റെന്തെല്ലാം ഗൗരവകരമായ
കാര്യങ്ങൾ നോക്കാനുണ്ട്! ലെ?
അപ്പോൾ ആർക്ക് സാധിയ്ക്കും?
ആർക്ക്?...