പേജുകള്‍‌

2011, മേയ് 15, ഞായറാഴ്‌ച

പ്രണയത്തിന്റെ സമാപ്തിജീവിതത്തെ കുറിച്ച ഏറെ അവള്‍ ചിന്തിച്ചു. പക്ഷെ, ഒടുവില്‍ ചെന്നെത്തുന്നത് സൂന്യതയിലാണ്.
പ്രണയത്തിന്റെ അപോസ്തലയെന്നു സ്വയം ചിന്തിച്ചിരുന്ന, പ്രണയിക്കുന്നവര്‍ക്കായി മനസരിന്ജ് സഹായം ചെയ്തിരുന്ന അവള്‍ക്കെന്തേ ഇങ്ങനെ വരാന്‍?
"നിനക്ക് രണ്ടടി പിന്നിലായി ഞാനുണ്ടാകും" എന്ന വാഗദാനം അവള്‍ക് നല്‍കിയ അയാളിപ്പോള്‍ എവിടെ? രണ്ടടി പോയിട്ട കാനാപ്പാടകലത്തില്‍ പോലും അയാളിന്നില്ല.
നല്‍കിയ വാഗ്ദാനം അയാള്‍ മറന്നേ പോയി. മണ്ണില്‍ നിന്നും എത്രയോ അടി മുകളില്‍ വച്ചാനയാല്‍ ആ വാഗ്ദാനം അവള്‍ക്ക് നല്‍കിയത്. കേള്‍വിക്കാരായി കുറെ പാറക്കൂട്ടങ്ങളും കാറ്റും മാത്രംഉണ്ടായിരുന്നുള്ളൂ
അത് കൊണ്ട്ട് തന്നെ അയാള്‍ക്കത് മറക്കുവാന്‍ എളുപ്പമായിരുന്നല്ലോ! പക്ഷെ..., ഒന്നും മറക്കുവാനാകാതെ അവളിന്നും ഏകയായി.
ചിന്തിക്കുവാന്‍ ഇഷ്ടപ്പെടാതെ.., കഴിഞ്ഞതെല്ലാം മറക്കുവാനുള്ള തത്രപ്പാടില്‍ വലയുമ്പോഴും അയാളെ കാണുവാനുള്ള മോഹം ഉള്ളില്‍ അടക്കി പിടിച് വിതുമ്പുന്ന അവള്‍ക്ക് എന്താണ് പേര്?