പേജുകള്‍‌

2015, ജൂലൈ 13, തിങ്കളാഴ്‌ച

മാസ്മരികത

"എന്റെ കണ്ണുകൾ വളരെ മാസ്മരികവും എന്റെ നോട്ടം ആഴങ്ങളിലേയ്ക്കിറങ്ങുന്നതുമാണെന്ന് എന്നോട്‌ പല പെമ്പിള്ളേരും പറയാറുണ്ട്‌. എനിയ്ക്കും അറിയാം അതങ്ങനെയാണെന്ന്. ഏത്‌ പെണ്ണിനേയും എന്റെ നോട്ടത്തിലൂടെ വളയ്ക്കാൻ എനിയ്ക്ക്‌ കഴിയും. നിനക്കെന്ത്‌ തോന്നുന്നു എന്റെ കണ്ണുകളും  നോട്ടവും കണ്ടിട്ട്‌...? മാസ്മരികമാണെന്നും ആഴങ്ങളിലേയ്ക്കെത്തുന്നു എന്നും തോന്നുന്നില്ലെ? സത്യം പറയണം."    സ്വരത്തിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ എന്റെ കണ്ണുകളിലേയ്ക്ക്‌ നോക്കി അയാൾ ചോദിച്ചു.

"മാസ്മരികതയും ആഴവും കോപ്പുമൊന്നും എനിയ്ക്ക്‌ തോന്നുന്നില്ല. നിന്റെ കണ്ണുകൾ കണ്ടപ്പോൾ കൃഷ്ണമണിയിലെ ആ വെള്ളവളയം കണ്ടപ്പോൾ നിനക്ക്‌  തിമിരം തുടങ്ങീന്നാ എനിയ്ക്ക്‌ തോന്നീത്‌."  ഞാൻ സത്യം പറഞ്ഞു.