പേജുകള്‍‌

2013, ജൂലൈ 9, ചൊവ്വാഴ്ച

ഒരു പിറന്നാൾ ഓർമ്മ...

പുന:പ്രസിദ്ധീകരണം (ചില ചെറിയ തിരുത്തലുകളോടെ)ഇന്ന് ജുലായ് .. ഉറക്കമുണർന്നപ്പോൾ തന്നെ അവളുടെ മനസിലേയ്ക്ക്  
ഓടി വന്ന ആദ്യത്തെ കാര്യം അന്നത്തെ ദിവസത്തിന്റെ പ്രത്യേകതയാണ് 
ഇന്ന് അവന്റെ പിറന്നാളാണ്തങ്ങൾ ഒരുമിച്ചില്ലാത്ത അവന്റെ പിറന്നാൾ 
ഇതിപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും അടുത്തതിനു ശേഷമുള്ള ആദ്യത്തെ പിറന്നാളാണ്...  

അകലുന്നതിനും മുൻപുള്ള ഒരു പിറന്നാൾ അതിനുശേഷമുള്ള എല്ലാ പിറന്നാളിനും അറിയാതെ  
മനസിലേയ്ക്ക് ഓടിയെത്താറുണ്ട്താൻ അവനറിയാതെ അവന് വേണ്ടി 
വാങ്ങി ഒളിപ്പിച്ചു വെച്ച ഒരു പിറന്നാൾ സമ്മാനം... കൊക്കുരുമ്മിയിരിക്കുന്ന  
രണ്ട് ഇണക്കിളികൾ
പിറന്നാൾ തുടങ്ങിയ അർദ്ധരാത്രിയിൽ അവനെ വിളിച്ചുണർത്തി,  
താൻ വാങ്ങിയ സമ്മാനം അവനു നൽകിയപ്പോൾ ഉറക്കച്ചടവിനിടയിൽ   
സമ്മാനം നോക്കി അവൻ ഒന്നു പുഞ്ചിരിച്ചു
വളരെ നിഷ്കളങ്കമായ  പുഞ്ചിരി ഇന്നും തന്റെ മനസിൽ ഒളിമങ്ങാതെ  
നിൽക്കുന്നു നിഷ്കളങ്കത പിന്നീടോ അതിനും മുൻപോ തനിയ്ക്ക്  
ഓർമ്മകളിൽ നിന്നും ഒരിയ്ക്കലും കണ്ടെത്തുവാൻ സാധിച്ചിട്ടില്ല
താൻ വളരെ സ്നേഹിച്ച്കരുതലോടെ തിരഞ്ഞെടുത്ത് അവന് സമ്മാനിച്ച  
ഇണക്കിളികൾ ഇപ്പോൾ തന്റെ സന്ദർശകമുറിയിലെ മേശയ്ക്കുമുകളിൽ  
എന്നും തന്നെ നോക്കി പരിഹസിയ്ക്കുന്നു.


ഒരു പിറന്നാൾ കൂടെ കടന്നു പോകുന്നു.. സ്വീകരിയ്ക്കപ്പെടാനാകാതെ മറ്റൊരു സമ്മാനം കൂടി...