പേജുകള്‍‌

2013, ജൂലൈ 5, വെള്ളിയാഴ്‌ച

ദൈവം എന്ന ടെക്കി!!ഭൂമിയിൽ എല്ലാം ഇപ്പോൾ കമ്പ്യൂട്ടർവൽകൃതമാണ്. അതുകൊണ്ടാണെന്ന് തോന്നുന്നു, ദൈവത്തിന്റെ പ്രവൃത്തികളും  കമ്പ്യൂട്ടർവൽകൃതമായിരിക്കുന്നത്.

മനുഷ്യൻ ചെയ്യുന്നത് നന്മയായാലും തിന്മയായാലും ഉടനടിയാണ് പ്രതിഫലം. വലിയ കാലതാമസമൊന്നും ഇപ്പോൾ സ്വന്തം പ്രവൃത്തികൾക്ക് പ്രതിഫലമായി ലഭിയ്ക്കുവാനെടുക്കുന്നില്ല.

തിരസ്ക്കരിച്ചവർ അത് മറക്കുന്നതിനു മുൻപ് തന്നെ തിരസ്ക്കരിയ്ക്കപ്പെടുന്നു, തമസ്ക്കരിച്ചവർ തമസ്ക്കരിയ്ക്കപ്പെടുന്നു, പകരം വെച്ചവർ പകരം വെയ്ക്കപ്പെടുന്നു, സങ്കടപ്പെടുത്തിയവർ സങ്കടപ്പെടുത്തപ്പെടുന്നു, സന്തോഷിപ്പിച്ചവർ സന്തോഷിപ്പിയ്ക്കപ്പെടുന്നു... എല്ലാം ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സംഭവിയ്ക്കുന്നു.

അനുഭവിച്ചവരുടെയും അനുഭവിപ്പിച്ചവരുടെയും ജീവിത കാലയളവിനുള്ളിൽ തന്നെ എല്ലാം കാണുവാനും അറിയുവാനും ഇടയാകുന്നു. അനുഭവിച്ചവരുടെ കണ്ണുനീരും ചിരിയുമെല്ലാം അനുഭവിപ്പിച്ചവരും അറിയുന്നത് കൺമുന്നിൽ കാണിച്ചു കൊടുക്കുന്നു ദൈവം!!

ദൈവവും ഈ കമ്പ്യൂട്ടർവൽകൃത ലോകത്തിനനുസരിച്ച് മാറിയിരിക്കുന്നു. ദൈവവും ടെക്കി ആയിരിക്കുന്നു!!!