പേജുകള്‍‌

2013, ജൂലൈ 18, വ്യാഴാഴ്‌ച

ലാലീ.. ലാലീലെ ലാലീ... ലാലീലെ ലോ... http://www.youtube.com/watch?v=_U4kKk1_ogY


ലാലീ.. ലാലീലെ ലാലീ... ലാലീലെ ലോ...  എന്ന ഒരു പാട്ട് കണ്ടു ഈയടുത്ത് യുറ്റ്യൂബിൽ... കളിമണ്ണ് എന്ന ബ്ലസ്സി ചിത്രത്തിലെ പാട്ട്... തന്റെ ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിനുള്ള അമ്മയുടെ താരാട്ടും അത് കേൾക്കുമ്പോൾ വയറ്റിലുള്ള കുഞ്ഞിന്റെ വികാരങ്ങളും വളരെ മനോഹരമായി പകർത്തിയിരിക്കുന്നു അതിൽ...    ...

 ആ പാട്ട് കേൾക്കുമ്പോഴും കാണുമ്പോഴുമൊക്കെ കണ്ണ് നിറയുന്നു... എന്റെയും സ്വപ്നമായിരുന്നു അത്... എന്റെ കുഞ്ഞിനെ ഗർഭപാത്രത്തിൽ ഉരുത്തിരിയുമ്പോൾ തന്നെ നല്ലത് മാത്രം ചിന്തിച്ച്, നല്ലത് മാത്രം കേൾപ്പിച്ച് നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാക്കി വിശാലമായ ഈ ലോകത്തേയ്ക്ക് സ്വാഗതം ചെയ്യണം എന്നത്... പക്ഷേ...