പേജുകള്‍‌

2013, മേയ് 12, ഞായറാഴ്‌ച

അനാമിക

പുരാ കവീനാം ഗണനാപ്രസംഗേ
കനിഷ്ഠികാധിഷ്ഠിതകാളിദാസഃ
അദ്യാപി തത്തുല്യകവേരഭാവാത്
അനാമിക സാര്‍ഥവതീ ബഭൂവ

പണ്ട് ഏതോ ഒരു വിദ്വാന്‍ സംസ്കൃതകവികളുടെ കണക്കെടുത്തപ്പോള്‍ ഏറ്റവും മികച്ച കവി എന്ന നിലയില്‍ ചെറുവിരല്‍ കൊണ്ട് ആദ്യം എണ്ണിയത് കാളിദാസനെയാണ്. പിന്നീട് തത്തുല്യനായ മറ്റൊരു കവിയെ ലഭിക്കാഞ്ഞതിനാല്‍ അനാമികയുടെ – മോതിരവിരലിന്റെ – പേരു സാര്‍ത്ഥകമായി. (അനാമിക എന്ന വാക്കിന് പേരില്ലാത്തത് എന്നും അര്‍ഥമുണ്ട്. ആ വിരലില്‍ എണ്ണാനായി കാളിദാസനു തുല്യനായ ഒരു കവിയുടെ പേര് ഇല്ലാതെ പോയതിനാല്‍ അനാമിക എന്ന പേരു സാര്‍ഥകമായി എന്നു സാരം)."

കടപ്പാട്: ഈ വരികൾ എനിയ്ക്ക് അയച്ചുതന്ന എന്റെ സുഹൃത്തിന്...