യാത്രയാണ്. ഒറ്റയ്ക്കുള്ള യാത്ര. ആരൊക്കെയോ കൂട്ടിനുണ്ടാകും എന്ന് വിശ്വസിച്ചു കുറച്ചു നാള്. വെറുതെ... എല്ലാം വെറുതെ.
ഞാന്‍ ഒറ്റയ്ക്കാണ്. ഓര്‍മകളുടെ ഭാരം പേറി ഈ യാത്ര തുടരണം. എത്ര നാള്... ? അറിയില്ല.
എന്റെ ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ എന്നെ വല്ലാതെ അലട്ടുന്നു.
അറിയാത്ത വഴികളിലൂടെ മനസിന്റെ യാത്ര. എങ്ങോട്ട്? അതും അറിയില്ല. ഒറ്റയ്ക്കുള്ള ഈ യാത്ര തുടരണമോ വേണ്ടയോ? ആശയക്കുഴപ്പത്തിലാണ് ഞാന്‍. ചിലപ്പോള്‍ തോന്നും ഈ യാത്ര അവസാനിപ്പിച്ചാലോ എന്നെന്നേക്കുമായി എന്ന്. ചിലപ്പോള്‍ തോന്നും കുറച്ചുകാലം കൂടെ തുടരാം എന്ന്. ലക്ഷ്യബോധമില്ലാത്ത ഈ യാത്ര എത്ര നാള് തുടരാന്‍ സാധിക്കും? ഞാന്‍ അറിയാതെ ഈ യാത്രയ്ക്കൊരു വിരാമം വന്നെന്കില് എന്ന് ആശിച്ചു പോകുന്നു.
തുടരട്ടെ ഈ യാത്ര. ഒറ്റയ്ക്ക് തന്നെ. അനാമിക ഒറ്റയ്ക്കാണ്. അവളുടെ ജീവിത വഴികളില്‍. എന്നും...
ഒറ്റപ്പെടല്‍... അതൊരു വല്ലാത്ത വേദനയാണ്. എന്റെ ഒറ്റപ്പെടലില്‍ നിന്നും രക്ഷപ്പെടാനായി ഒരു വൃഥാശ്രമം. എന്നിലെ നല്ലതും ചീത്തയുമായ അംശങ്ങളുടെ സ്വാംശീകരണമായി ഒരു ഏറ്റുപറച്ചിൽ.... ആരെയും വേദനിപ്പിക്കാതെ, കുറ്റപ്പെടുത്താതെ, പിന്നിട്ടവഴികളിലേക്കൊരു തിരിഞ്ഞു നോട്ടം. അറിഞ്ഞതും കണ്ടതും കേട്ടതുമായ ചില ജീവിതാനുഭവങ്ങൾ ഇവിടെ കുറിച്ചിടുന്നു. ആത്മാംശത്തെക്കാളധികം ഭാവനയും ഭാവനയേക്കാളധികം ആത്മാംശവും കൂടിക്കുഴഞ്ഞ കുറേ അനുഭവങ്ങൾ... അതാണ് "അനാമികം".
യാത്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
യാത്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2009 മാർച്ച് 11, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)