യാത്രയാണ്. ഒറ്റയ്ക്കുള്ള യാത്ര. ആരൊക്കെയോ കൂട്ടിനുണ്ടാകും എന്ന് വിശ്വസിച്ചു കുറച്ചു നാള്‍. വെറുതെ... എല്ലാം വെറുതെ.
ഞാന്‍ ഒറ്റയ്ക്കാണ്. ഓര്‍മകളുടെ ഭാരം പേറി ഈ യാത്ര തുടരണം. എത്ര നാള്‍... ? അറിയില്ല.
എന്റെ ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ എന്നെ വല്ലാതെ അലട്ടുന്നു.
അറിയാത്ത വഴികളിലൂടെ മനസിന്റെ യാത്ര. എങ്ങോട്ട്? അതും അറിയില്ല. ഒറ്റയ്ക്കുള്ള ഈ യാത്ര തുടരണമോ വേണ്ടയോ? ആശയക്കുഴപ്പത്തിലാണ് ഞാന്‍. ചിലപ്പോള്‍ തോന്നും ഈ യാത്ര അവസാനിപ്പിച്ചാലോ എന്നെന്നേക്കുമായി എന്ന്. ചിലപ്പോള്‍ തോന്നും കുറച്ചുകാലം കൂടെ തുടരാം എന്ന്. ലക്ഷ്യബോധമില്ലാത്ത ഈ യാത്ര എത്ര നാള്‍ തുടരാന്‍ സാധിക്കും? ഞാന്‍ അറിയാതെ ഈ യാത്രയ്ക്കൊരു വിരാമം വന്നെന്കില്‍ എന്ന് ആശിച്ചു പോകുന്നു.
തുടരട്ടെ ഈ യാത്ര. ഒറ്റയ്ക്ക് തന്നെ. അനാമിക ഒറ്റയ്ക്കാണ്. അവളുടെ ജീവിത വഴികളില്‍. എന്നും...
ബൂലോകത്തേയ്ക്ക് സ്വാഗതം
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനീ തനിച്ചല്ല കൂട്ടുകാരീ നിന്റെ മുന്നിലേക്ക് നീളുന്ന ആ എന്റെ കൈകള്‍ കണ്ടില്ലേ കൈകളില്‍ മുര്‍ക്കെ ചേര്‍ത്തു പിടിച്ചോളൂ ഇനി ,വാ ,കിളികളുടെ ചിലച്ചില്‍ ശബ്ദവും മന്ദമാരുതന്റെ കാറ്റ് മേറ്റ് നമുക്ക് ഒരുമിച്ചു നടക്കാം ,ആ കാണുന്ന അരുവിയുടെ അരികില്‍ പോയിരിക്കാം,കഴിഞ്ഞകാലത്തെ മടുരസ്മരണകള്‍ പങ്കുവെയ്ക്കാം എന്റെ കഴുത്തില്‍ ത്തില്‍ കൂടി കൈയിട്ടോളൂഒരു ആശ്വാസം തോന്നുന്നില്ലേ ,
മറുപടിഇല്ലാതാക്കൂനന്ദി സാലീ... :)
മറുപടിഇല്ലാതാക്കൂ