"നിന്നെ സ്നേഹിച്ച മനസിനെ നീ വേദനിപ്പിച്ചെങ്കിൽ
മറ്റൊരാളിലൂടെ കാലം നിന്റെ മനസിനെയും വേദനിപ്പിക്കും"
മറ്റൊരാളിലൂടെ കാലം നിന്റെ മനസിനെയും വേദനിപ്പിക്കും"
"അയാൾ നിന്നെ സാമ്പത്തികമായും മറ്റും ഒരുപാട് സഹായിച്ചിട്ടുള്ളതല്ലേ ഇക്കഴിഞ്ഞ കാലങ്ങളിൽ..?"
"ഓ.. അത്ര പറയുവാൻ മാത്രം സഹായമൊന്നും അയാൾ എനിയ്ക്ക് ചെയ്തിട്ടില്ല. എനിയ്ക്ക് ചെയ്തതിനേക്കാൾ ഒരുപാട് അയാൾ എന്റടുത്തുന്ന് തിരിച്ചു കൈപ്പറ്റിയിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ കുറേ മാസങ്ങളായി ഞാനാണ് അയാളെ സാമ്പത്തികമായി സഹായിച്ചു കൊണ്ടിരിക്കുന്നത്."
"ഓഹോ.. അങ്ങിനെയോ? എന്നിട്ട് അയാൾ ഇപ്പോൾ എന്ത് പറയുന്നു?"
"അയാൾ എന്ത് പറയുവാൻ? കുറേ പാരാവാരങ്ങളും പരാതികളും പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി എനിയ്ക്കാരും സപ്പോർട്ട് ഇല്ല... നമ്മുടെ ഭാവി ഇനി നീ തീരുമാനിയ്ക്കൂ... എനിയ്ക്ക് എന്റെ പണം, പ്രണയം, ജോലി, പഠിപ്പ് എല്ലാം നഷ്ടമായി... എനിയ്ക്കാരുമില്ലാതായി.. അത്, ഇത്, അങ്ങിനെ, ഇങ്ങിനെ എന്നൊക്കെ എന്തൊക്കെയോ.."
"അന്നേരം നീ എന്തു പറഞ്ഞു?"
"ഞാനെന്ത് പറയാൻ! എനിയ്ക്ക്തലവേദനിയ്ക്കുന്നു, ഉറക്കം വരുന്നു എന്നൊക്കെ പറഞ്ഞ് ഞാൻ പതുക്കെ വലിഞ്ഞു." അത് പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു.
കേട്ട് നിന്നിരുന്ന അവളുടെ കൂട്ടുകാർ ആ ചിരിയിൽ പങ്ക് ചേർന്നു.
കടപ്പാട്: യാഥാർത്ഥ്യങ്ങൾ സങ്കല്പങ്ങളും സങ്കല്പങ്ങൾ യാഥാർത്ഥ്യങ്ങളുമാകുന്ന
എന്റെ അതിവിശാലമായ 'ഭാവനാലോകത്തിന്'
ahahahahaa haa oohh haa!! aa chirikkum ee chirikkum valla samyavumundo :P
മറുപടിഇല്ലാതാക്കൂAthinu chirichchath entaduthth ninnaayirunnenkil ariyaamaayirunnu. Ith bhaavanayalle.. so.. onnum parayaan pattoolaa...
മറുപടിഇല്ലാതാക്കൂennaalum aa chiri engine venamaarunnu ennoru abhiprayam undavamallo ;)
ഇല്ലാതാക്കൂkoottaththil chernnulla chiriyalle... Mikkavaarum parihaasachiriyaayirikkum. :D
മറുപടിഇല്ലാതാക്കൂPriyappetta Aaana Mica , Thankalude idungiya manasu kurachu koode valuthakan undu, thankalude postukal vayikkumpol manasilakunnathu arodo ulla prathikara chinthayumayi aarudeyo manasu novikkan vendi daivam thanna nalla kazhivaya ezhuthine durviniyogam cheyyunnathayi manasilakunnu. Nallathalla kuttee.
മറുപടിഇല്ലാതാക്കൂനാമം... പക്ഷെ നാമമില്ല!! എങ്കിലും പറയട്ടെ. അഭിപ്രായത്തിന് നന്ദി. പ്രിയനാമമേ... ഇതിൽ എവിടെയാണ് പ്രതികാരപരമായ പ്രസ്താവനകളുള്ളത്? മാത്രമല്ല എനിയ്ക്ക് പ്രതികാരം ചെയ്യുവാൻ മാത്രമുള്ള ശത്രുത ആരോടുമില്ല. എന്നെ ശത്രുക്കളായി കണക്കാക്കുന്നവർ എനിയ്ക്ക് വിഷയവുമല്ല. ;) ഇതിലെഴുതിയിരിക്കുന്നതെല്ലാം എന്റെ ഭാവന മാത്രമാണ്. ആലോചിച്ചുകൂട്ടി ഭാവന മെനയൽ പണ്ടേയുള്ളതാണ് എന്നാണ് പൊതുവെയുള്ള കുറ്റപ്പെടുത്തൽ!!! അത് സ്വന്തം മുഖം രക്ഷിയ്ക്കുവാനായി മാത്രം ചില തൽപരകക്ഷികളുടെ ആരോപണമാണേയ്...
മറുപടിഇല്ലാതാക്കൂഞാനടക്കമുള്ള സമൂഹത്തിലെ മനുഷ്യരുടെ നിറം മാറ്റം ഏതാനും വരികളിൽ എഴുതി എന്ന് മാത്രം. അതിൽ ആർക്കും നോവേണ്ട കാര്യമില്ലാലൊ.. പിന്നെ, ഇതിൽ ആർക്കെങ്കിലും സ്വന്തം കാര്യം അനുഭവപ്പെട്ടെങ്കിൽ... അത് യാദൃശ്ചികമായിക്കൂടെ?
ithu venamayirunno?
മറുപടിഇല്ലാതാക്കൂഭാവനയാണ്. ഭാവനയിൽ ചോദ്യമില്ല, കഥയിലും.
മറുപടിഇല്ലാതാക്കൂബോയിംഗ് ബോയിംഗ് എന്ന പടത്തിൽ എട്ടു വീട്ടില് രാഘവൻ പിള്ള എന്ന ഒരു കഥാപാത്രം ഉണ്ട് , താങ്കളുടെ ഈ ഭാവന കുറച്ചു കൂടി പോകുന്നില്ലേ എന്ന് ഒരു സംശയം
മറുപടിഇല്ലാതാക്കൂകൂടിയാലും എന്ത്!! രാഘവൻ പിള്ളയെ തേടി ആളു വന്നതു പോലെ എന്നെ തേടിയും ആളു വരട്ടെ. ഞാൻ കൈകാര്യം ചെയ്തോളാം. :) പേരും നാളും പറയാതെയുള്ള ഭാവനയല്ലെ.. ഒരുപാടാളുകൾ വരാൻ സാധ്യതയുണ്ട്. ഹി ഹി..
മറുപടിഇല്ലാതാക്കൂ