പേജുകള്‍‌

2009, മാർച്ച് 14, ശനിയാഴ്‌ച

കാവേരി

കാവേരി...

കാവേരി എന്ന പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ ഞാന്‍ അവളെ ഏറെ സ്നേഹിക്കുന്നു. ഞാന്‍ ഏറെ സ്നേഹിക്കുന്ന ഒരു ആത്മാവാത്. ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും ഇടയ്ക്ക് ഭൂമിയില്‍ ഉപേക്ഷിച്ചു പോകേണ്ടി വന്ന ഒരു കുടകുസുന്ദരിയുടെ ആത്മാവ്. എന്‍റെ ഏകാന്തതകളില്‍ ഞാന്‍ ഒരുപാടു സംസാരിക്കുന്നത് ഇപ്പോള്‍ ആ ആത്മാവിനോടാണ്. തെളിഞ്ഞ രാത്രികളില്‍ എന്നെ നോക്കി കണ്ണ് ചിമ്മുന്ന ഒരു നക്ഷത്രമാവള്‍. എന്‍റെ കാവൂട്ടി.

ന്‍റെതെന്നു ഞാന്‍ വിശ്വസിച്ചിരുന്ന പുരുഷനോടായിരുന്നു മുന്‍പൊക്കെ എന്‍റെ ഏകാങ്ക സംഭാഷണങ്ങള്‍. വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടിയപ്പോള്‍, ഞാന്‍ ഒറ്റയ്ക്കാണെന്നു തിരിച്ചറിഞ്ഞപ്പോള്‍, ഒരു ഇളം തെന്നല്‍ പോലെ, എനിക്ക് കൂട്ടായി വന്നത്, ഞാന്‍ കാണാത്ത, ചുരുങ്ങിയ വാക്കുകളില്‍ മാത്രം അറിഞ്ഞിട്ടുള്ള, കാവേരി എന്ന പെണ്‍കുട്ടിയുടെ ആത്മാവാണ്.

അവള്‍ ഭാഗ്യവതിയാണ് ഒരുവിധത്തില്‍ ആലോചിച്ചാല്‍. ഭൂമിയില്‍ തന്‍റെ സാന്നിധ്യം ഉപേക്ഷിച്ചിട്ടും, അവളെക്കുറിച്ചോര്‍ക്കാന്‍, വേനിക്കാന്‍ ഇന്നും അവള്‍ക്ക് അവളുടെ പുരുഷനുണ്ട്. വേനകളില്‍ നിന്നും രക്ഷനേടാന്‍ അയാള്‍ തിരഞ്ഞെടുത്ത വഴികള്‍... അതില്‍ അവളും നൊമ്പരപ്പെടുന്നുണ്ടാകാം. അവളുടെ ആത്മാവ് തേങ്ങുന്നുണ്ടാകാം. എങ്കിലും അവള്‍ ഭാഗ്യവതിയാണ്. സ്നേഹത്തോടെയല്ലാതെ, വേയോടെയല്ലാതെ അവളുടെ പുരുഷന്‍ അവളെ ഓര്‍ക്കുന്നില്ല.

മനുഷ്യന്‍ ചിരന്ജീവികളാകുന്നത് ഇത്തരം ഓര്‍മകളിലൂടെയാണ്. ഞാന്‍ എന്നെക്കുറിച്ചു ചിന്തിക്കാറുണ്ട്. കാവേരിയുടെ സ്ഥാനത്ത് ഞാനാണെങ്കിലോ? എന്റേതെന്നു ഞാന്‍ വിശ്വസിച്ചിരുന്ന പുരുഷന്‍ എന്നെ ഓര്‍ക്കുമോ? ഇത്തിരി സ്നേഹത്തോടെ? ഇത്തിരി നൊമ്പരത്തോടെ? ഒരിക്കലും ഉണ്ടാകില്ല. കാരണം... കാരണം, അതങ്ങിനെയാണ്. സ്നേഹത്തോടെ ഓര്‍ക്കാന്‍, നൊമ്പരപ്പെടാന്‍ ഞാന്‍ അവന് ഒന്നുംതന്നെ നല്കിയിട്ടില്ലല്ലോ... ഒരിക്കലും... എന്‍റെ പരാജയം!!!

എനിക്ക് അനുഭവപ്പെടുന്നുണ്ട്, കാവേരി എന്ന ആത്മാവിന്‍റെ സാമീപ്യം. ആ സാന്ത്വനം. എന്‍റെ കണ്ണുനീരിന് സാന്ത്വനമായി ഒരു കുളിര്‍ തെന്നലിന്‍റെ തലോടല്‍ ഞാന്‍ അറിയാറുണ്ട്. അവള്‍ അറിയുന്നുണ്ട് ദേഹം വിട്ടുപോകാനാകാത്ത ഒരു ദേഹിയുടെ നൊമ്പരം.

എന്‍റെ മനസിലെ കാവേരിക്ക് മുമോ രൂപമോ ഇല്ല. എങ്കിലും ഞാന്‍ അറിയുന്നു അവളുടെ സാമീപ്യം. അവളുടെ സ്നേഹസാന്ത്വനം. എനിക്കെന്നും കൂട്ടായി ആ സ്നേത്തലോടല്‍ ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തിലെ പരീക്ഷകളില്‍ വിജയപൂര്‍വം പരാജയപ്പെട്ട ഒരുവള്‍ക്ക്‌ എന്നും വേണ്ട സ്നേത്തലോടല്‍...







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ