അവന് എനിക്കാരായിരുന്നു? അവന്‍ എന്‍റെ എല്ലാമായിരുന്നു. അവനെന്‍റെ എല്ലാമാണ്. അവനെന്‍റെ എല്ലാമായിരിക്കുകയും ചെയ്യും.
എന്‍റെ അച്ഛന്‍, ആങ്ങള, കാമുകന്‍, ഭര്‍ത്താവ്, ഗുരു.., ഒരു സ്ത്രീയുടെ ജീവിതത്തില്‍ വേണ്ട എല്ലാ പുരുഷരൂപങ്ങളും.., അതിനെല്ലാമുപരി എന്‍റെ പ്രിയ സുഹൃത്ത്. അതാണ് അവനെന്‍റെ. ഓള്‍ ഇന്‍ വണ്‍. അവനില്ലാതെ, അവന്‍റെ ഓര്‍മകളില്ലാതെ, എന്‍റെ ജീവിതം എന്താണ്? ഒന്നുമല്ല. എന്നെ മനസുകൊണ്ടും ശരീരംകൊണ്ടും അറിഞ്ഞവന്‍. എന്‍റെ ജീവിതത്തിലെ എന്‍റെ പുരുഷന്‍. അതാണവന്‍. ഞാന്‍ കണ്ട, ഞാന്‍ അറിഞ്ഞ ഒരേയൊരു പുരുഷന്‍. അതങ്ങിനെത്തന്നെ ആയിരിക്കുകയും ചെയ്യും. എന്‍റെ മരണം വരെ. അവന്‍റെ സന്തോഷങ്ങള്‍ക്ക്, അവന്‍റെ പടയോട്ടങ്ങള്‍ക്ക് ഒരു വിലങ്ങുതടിയാകാതെ, അവനെ എന്‍റെ മനസ്സിലേറ്റി ഞാന്‍ ജീവിക്കുന്നു.
അവന് ഞാന്‍ ആരായിരുന്നു? എല്ലാമായിരുന്നു, ഒരിക്കല്‍. പക്ഷെ, ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയില്‍ അവനെന്നോട് പറഞ്ഞു ഞാന്‍ അവന്‍റെ ആരുമല്ല എന്ന്. അത് പറയുവാന്‍ അവന്‍ അനുഭവിച്ച വ്യഥ.... നിറഞ്ഞുവന്ന കണ്ണുകള്‍ എന്നില്‍ നിന്നും മറക്കാന്‍ അവന്‍ നടത്തിയ വൃഥാ ശ്രമം... പറഞ്ഞു വന്ന വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ, അവന്‍ എന്റടുത്തു നിന്നും എഴുന്നേറ്റു പോയി. വെള്ളം കുടിക്കാനെന്ന വ്യാജേന. തിരിച്ചു വന്ന് അവന്‍ എന്നോട് പറഞ്ഞു, "നീ എന്‍റെ ആരുമല്ല ഇപ്പോള്‍" എന്ന്. നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും നിറഞ്ഞുവന്ന കണ്ണുനീരിന്റെ കലക്കം ഞാന്‍ അവന്‍റെ കണ്ണുകളില്‍ കണ്ടു. അത് പറയുമ്പോള്‍ അവന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ട വിങ്ങല്‍... അത് ഞാന്‍ എങ്ങിനെ മറക്കും? അവനെത്ര വിങ്ങലോടെയാണ് എന്നോടത് പറഞ്ഞത്... എന്നിലെ പ്രതീക്ഷയുടെ അവസാന നുറുങ്ങുവെട്ടവും തല്ലിക്കെടുത്തുന്നതിലെ വേദന ഞാന്‍ അവന്‍റെ കണ്ണുകളില്‍ കണ്ടു.
"എന്‍റെ എല്ലാമാണ് നീ" എന്ന് പറഞ്ഞ അതേ നാവുകൊണ്ടുതന്നെ "നീ എന്‍റെ ആരുമല്ല" എന്ന് പറഞ്ഞുകേട്ടപ്പോള്‍... തികട്ടിവന്ന തേങ്ങല്‍ ഞാന്‍ എങ്ങിനെ അടക്കി? അറിയില്ല. ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്ന ഞാന്‍ അവന്‍ എന്നോട് ഞാന്‍ അവന്‍റെ ആരുമല്ല എന്ന് പറഞ്ഞ ദിനം കുറിച്ചു വെച്ചില്ല. കാരണം, ആ ദിനം ഓര്‍ക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല. എനിക്കിന്നും അറിയില്ല, എന്ന് മുതലാണ് ഞാന്‍ അവന്‍റെ ആരുമല്ലാതായിത്തുടങ്ങിയത് എന്ന്. പക്ഷെ, അവന്‍ എന്നോടത് എന്‍റെ കണ്ണില്‍ നോക്കി വ്യക്തമാക്കിയ ദിവസം... ഞാന്‍ മനസിലാക്കുന്നു, ഇപ്പോള്‍ ഞാന്‍ അവന്‍റെ ആരുമല്ല എന്ന്. എന്‍റെ മനസിനെ ഞാന്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുകയാണ്. ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്. സ്വീകരിക്കുവാന്‍ എന്‍റെ മനസ് കൂട്ടാക്കുന്നില്ല. പക്ഷെ സ്വീകരിച്ചേ തീരൂ... കാരണം, ഞാന്‍ ഇപ്പോള്‍ അവന്‍റെ ആരുമല്ലല്ലോ.
എന്നാലും, അവനെന്‍റെ എല്ലാമായിരിക്കും. എന്നും... അല്ലെന്നു പറയാന്‍, അങ്ങിനെ ചിന്തിയ്ക്കാന്‍ പോലും എനിക്കാവില്ലല്ലോ...
anamikayalla. anujathi.nannayittundu
മറുപടിഇല്ലാതാക്കൂനന്ദി ദിവ്യാ... അനാമികയല്ല. അനുജത്തി എന്ന് എഴുതിക്കണ്ടതു മനസിലായില്ല.
മറുപടിഇല്ലാതാക്കൂjeevitha kadha pole.
മറുപടിഇല്ലാതാക്കൂശരിയാണ് ദിവ്യാ.. അതെന്റെ ജീവിതമാണ്. ഞാന്‍ അഭിമുഖീകരിച്ച എന്‍റെ അനുഭവങ്ങള്‍...
മറുപടിഇല്ലാതാക്കൂ