പേജുകള്‍‌

2015 ജൂലൈ 13, തിങ്കളാഴ്‌ച

മാസ്മരികത

"എന്റെ കണ്ണുകൾ വളരെ മാസ്മരികവും എന്റെ നോട്ടം ആഴങ്ങളിലേയ്ക്കിറങ്ങുന്നതുമാണെന്ന് എന്നോട്‌ പല പെമ്പിള്ളേരും പറയാറുണ്ട്‌. എനിയ്ക്കും അറിയാം അതങ്ങനെയാണെന്ന്. ഏത്‌ പെണ്ണിനേയും എന്റെ നോട്ടത്തിലൂടെ വളയ്ക്കാൻ എനിയ്ക്ക്‌ കഴിയും. നിനക്കെന്ത്‌ തോന്നുന്നു എന്റെ കണ്ണുകളും  നോട്ടവും കണ്ടിട്ട്‌...? മാസ്മരികമാണെന്നും ആഴങ്ങളിലേയ്ക്കെത്തുന്നു എന്നും തോന്നുന്നില്ലെ? സത്യം പറയണം."    സ്വരത്തിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ എന്റെ കണ്ണുകളിലേയ്ക്ക്‌ നോക്കി അയാൾ ചോദിച്ചു.

"മാസ്മരികതയും ആഴവും കോപ്പുമൊന്നും എനിയ്ക്ക്‌ തോന്നുന്നില്ല. നിന്റെ കണ്ണുകൾ കണ്ടപ്പോൾ കൃഷ്ണമണിയിലെ ആ വെള്ളവളയം കണ്ടപ്പോൾ നിനക്ക്‌  തിമിരം തുടങ്ങീന്നാ എനിയ്ക്ക്‌ തോന്നീത്‌."  ഞാൻ സത്യം പറഞ്ഞു.



2015 ജൂലൈ 5, ഞായറാഴ്‌ച

മനസിലെ പട്ടട





 
അതിങ്ങനെയായിരുന്നു അവസാനിക്കേണ്ടത്. ഇങ്ങനെ തന്നെയായിരുന്നു അവസാനിയ്ക്കേണ്ടിയിരുന്നത്... മനസിൽ ഒരുപാട് വർഷങ്ങൾക്ക് മുൻപേ പട്ടട കൂട്ടി ഒരിക്കൽ കത്തിച്ചതായിരുന്നു. എന്നിട്ടും എരിഞ്ഞു തീരാതെ എന്തൊക്കെയോ ബാക്കിയുണ്ടായിരുന്നു എന്ന് തോന്നുന്നു.

പതിവില്ലാതെ, വെറുതെ ഇന്ന് മുറി വൃത്തിയാക്കൽ നടത്തിയതാണ്‌. കൂട്ടത്തിൽ അലമാരകളും ഒന്നു പരതി. കയ്യിൽ തടഞ്ഞത് ഒരു ചിത്രം. മനസിൽ ഒരുകാലത്ത് ഭ്രാന്തമായി പ്രണയിച്ച, ഒടുവിൽ ഭ്രാന്തിന്റെ വക്കിലെത്തിച്ച അയാളുടെ പടം...

കണ്ടപ്പോൾ, പണ്ട് പ്രണയിച്ചതിന്റെ ആയിരമായിയമിരട്ടി വെറുപ്പാണ്മനസിൽ നുരഞ്ഞ് പൊന്തിയത്.

പെട്രോളെടുത്ത് അയാളുടെ ചിത്രത്തിലൊഴിച്ചു തീ കൊളുത്തി. വർഷങ്ങൾക്ക് മുൻപേ മനസിൽ തീകൊളുത്തിയ പട്ടടയ്ക്ക് അങ്ങനെ പൂർണ്ണപരിസമാപ്തി. ഇതായിരുന്നു ശരി. ഇത് അന്നേ ചെയ്യേണ്ടതായിരുന്നു എന്ന് മനസ് പിറുപിറുത്തു. അറിഞ്ഞുകൊണ്ട് ചതിക്കുന്നവരെ ഇങ്ങനെ തന്നെ വേണം മനസിൽ നിന്നും പിഴുതെറിയുവാൻ...





പൂർണ്ണമായി കത്തിത്തീർന്ന് ചാരമായി തീർന്ന ഓർമ്മകൾ മനസിൽ നിന്ന് മായ്ക്കുമ്പോഴാണ്അറിയാതെ ചിന്ത ഉള്ളിലേയ്ക്ക് ഓടിവന്നത്... ഇന്ന്.. ജൂലൈ 8. അയാളുടെ പിറന്നാൾ ദിനം!!!


തികച്ചും യാദൃച്ഛികമായ ഒരു പരിണാമം... ഇന്ന് തന്നെ അതിനായി തിരഞ്ഞെടുത്തത് ദൈവനിശ്ചയം. അങ്ങനെ തന്നെ ഞാൻ വിശ്വസിക്കട്ടെ...

വിശ്വാസം

“നിനക്ക് അവനോട് വെറുപ്പോ പ്രതികാരമോ ഒന്നും തോന്നുന്നില്ലേ? നിന്റെ നിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമടക്കം  എല്ലാ കാര്യങ്ങളും അറിഞ്ഞ് നിന്നെ ചതിച്ച്  നിന്നെ ഇങ്ങനെ ജീവിതത്തിൽ തീർത്തും ഒറ്റപ്പെടുത്തി ഇപ്പോൾ അയാൾ  വേറെ പെണ്ണും കെട്ടി സുഖമായി ജീവിക്കുന്നു. ഞാനായിരുന്നെങ്കിൽ അങ്ങനൊരാളെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലായിരുന്നു.”

“വെറുപ്പുണ്ട്. പക്ഷേ ഇപ്പോൾ പ്രതികാരം തോന്നുന്നില്ല. ഒരു വാശിയുണ്ടായിരുന്നു. അത് ഞാൻ തീർത്തു. ഇപ്പോൾ അയാളോട് വെറുപ്പല്ലാതെ മറ്റൊന്നും തോന്നുന്നില്ല. ഞാൻ പ്രതികാരത്തിനിറങ്ങിയാൽ അയാളുടെ ദാമ്പത്യം ചാമ്പലാകും. അതുറപ്പാണ്‌. അതിനെനിയ്ക്ക് വലിയ ബുദ്ധിമുട്ടുമില്ല. പക്ഷേഎന്റെ പ്രതികാരത്തിന്‌ പോലും അയാൾ അർഹനല്ല. മാത്രമല്ല, അയാളുടെ കള്ളക്കഥകളിൽ വിശ്വസിച്ച് അയാളുടെ ജീവിതത്തിലേയ്ക്ക് കടന്ന് വന്ന ആ പെൺകുട്ടി എന്ത് തെറ്റ് ചെയ്തു? അവളുടെ തിരഞ്ഞെടുപ്പിലെ ശരികേട് കാലം അവളെ ബോധ്യപ്പെടുത്തിക്കൊടുത്തോളും. 

അയാളെപ്രതി ഞാനൊഴുക്കിയ കണ്ണുനീരിന്റെ ചൂട് മാത്രം മതി അയാളെ മുച്ചൂടും ഉന്മൂലനം ചെയ്യാൻ... മറ്റൊന്നും ഞാൻ ചെയ്യേണ്ടതില്ല. പിന്നെ...,എന്റെ അമ്മ പറയാറുണ്ട്.. നമ്മൾ ദൈവത്തിന്റെ പണി ഏറ്റെടുത്താൽ പിന്നെ നമുക്ക്  ദൈവത്തിന്റെ കൂട്ടുണ്ടാകില്ല എന്ന്. സോ ദൈവത്തിന്റെ നീതിയെന്തെന്നറിയാൻ ഞാൻ കാത്തിരിക്കുകയാണ്‌. ഞാനത് കാണും. ഉറപ്പാണ്‌. അധികം കാലതാമസമില്ലാതെ തന്നെ...."

മാറ്റം

“നീയിങ്ങനെ ആയിരുന്നില്ലല്ലോ പണ്ട്. ഇപ്പോൾ നീ എത്ര മാറിപ്പോയി... പണ്ടേ നീ ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു...” അയാൾ അവളോട് പറഞ്ഞു.

‘പണ്ട് എനിയ്ക്ക് നിന്നോടുണ്ടായിരുന്നത് ആത്മാർത്ഥസ്നേഹമായിരുന്നു... പക്ഷേ ഇപ്പോൾ എനിയ്ക്ക് നിന്നോടുള്ളത് വാശി മാത്രമാണ്‌... ഇക്കാണിക്കുന്നതെല്ലാം വെറും അഭിനയവും’ അവൾ മനസിൽ പിറുപിറുത്ത് തിരിഞ്ഞു നടന്നു....

2015 മേയ് 11, തിങ്കളാഴ്‌ച

തെരുവുപട്ടികൾ...

ഒരു പുരുഷൻ. അയാളുടെ സ്ത്രീ സുഹൃത്തുക്കളിൽ ഒരാൾ അയാളെ 'അമ്മയെ ഭോഗിക്കുന്നവൻ' എന്നർത്ഥം വരുന്ന തെറി വിളിക്കുന്നു.  അതിൽ നൊമ്പരപ്പെട്ട് ശോകമൂകനായി നടന്ന് ഏതാനും നാളുകൾക്ക് ശേഷം വീണ്ടും  അവളുമായി കൂട്ടു കൂടുന്ന അയാളെ എന്ത് വിളിക്കണം?

ആണായൊരുത്തനെ സുഹൃത്താണെങ്കിലും അല്ലെങ്കിലും പെണ്ണൊരുത്തി അത്തരം തെറിവാക്ക് വിളിച്ചാൽ, പിന്നെയും ആ പെണ്ണിന്റെ പുറകെ തെരുവുപട്ടിയെ പോലെ നാണം കെട്ട് മണത്ത്‌ നടക്കുന്ന പണി ഒറ്റ തന്തയ്ക്ക് പിറന്നവനോ അല്ലെങ്കിൽ നട്ടെല്ലുള്ളവനോ ആയ ഒരു വ്യക്തി ചെയ്യില്ല. പെൺ സുഹൃത്ത് മാപ്പ് പറഞ്ഞതുകൊണ്ടാണ്‌ എന്നൊക്കെ മുട്ടുന്യായം പറയുവാൻ കഴിയും. പക്ഷേ ആ മാപ്പ് പറച്ചിലിൽ എത്രമാത്രം ആത്മാർത്ഥതയുണ്ടായിരുന്നു എന്നത് ആ സ്ത്രീയോട് തന്നെ ചോദിയ്ക്കേണ്ടി വരും!!

തെറി വിളിക്കാനുണ്ടായ കാരണം എന്തെങ്കിലുമാകട്ടെ. പക്ഷേ ആണായാലും പെണ്ണായാലും, അങ്ങനെയൊരു തെറി തന്നെ വിളിച്ചാൽ.., വ്യക്തിത്വമുള്ള ഒരാൾ പിന്നെ ആ സുഹൃത്തിനെ കൊണ്ടുനടക്കില്ല. ഞാനാണെങ്കിൽ അത്തരമൊരു ബന്ധം പിന്നെ ജീവിതത്തിൽ ഉണ്ടാകില്ല. അതെത്ര വലിയ സുഹൃത്തായാലും അതോടെ ആ ബന്ധത്തിന്‌ വിരാമമാണ്‌. മാത്രമല്ല, ആ വ്യക്തി പിന്നെ എനിയ്ക്ക്‌ ആജന്മശത്രു ആയിരിക്കുകയും ചെയ്യും. എന്റെ ഹൃദയത്തിന്‌ അത്രയ്ക്ക്  വിശാലത ഇല്ലാത്തതുകൊണ്ടായിരിക്കാം.

ഒരു ആണ്‌ മറ്റൊരാണിനെ വിളിക്കുന്നതു പോലെയല്ല ആ തെറി ഒരു പെണ്ണ്‌ ഒരാണിനെ വിളിക്കുമ്പോൾ. അയാൾ അത്ര കണ്ട് പിറപ്പ്തരം കാണിച്ചിരിക്കണം അവളോട്. അല്ലാതെ ഒരു പെണ്ണും ഒരാണിനേയും ചുമ്മാ കയറി ആ തെറി വിളിക്കില്ല.  അവൾ അങ്ങനെയൊരു പ്രയോഗം നടത്തണമെങ്കിൽ, അങ്ങനെ വിളിക്കണമെന്ന് അവൾ മനസിൽ എന്നെങ്കിലും നേരത്തേ ഉറച്ചിരുന്നതായിരിക്കണം. ചുരുങ്ങിയത് അബോധമനസ്സിലെങ്കിലും അത് തീർച്ചപ്പെടുത്തിയതായിരിക്കണം.   ഉചിതമായ അവസരം വന്നപ്പോൾ അവളത് വിളിയ്ക്കുകയും ചെയ്തു!!!
 പക്ഷേ അത്തരം വിളി കേട്ടിട്ടും തെരുവുപട്ടിയെ പോലെ അവളോട്‌ കോമ്പ്രമൈസ്‌ ചെയ്യുന്ന പുരുഷൻ ഒന്നുകിൽ നട്ടെല്ലിന്റെ സ്ഥാനത്ത്‌ വാഴപ്പിണ്ടിയുള്ളവൻ അല്ലെങ്കിൽ അവന്റെ ഉള്ളിൽ ഗൂഢോദ്ദേശ്യം ഉണ്ടായിരിക്കാം. ഗൂഢോദ്ദേശ്യം സാമ്പത്തികമാകാം ശാരീരികമാകാം അല്ലെങ്കിൽ ഇത്‌ രണ്ടുമാകാം. ഉദ്ദേശ്യം എന്തൊക്കെയായാലും ഇത്തരം പുരുഷന്മാരെ അമേധ്യത്തിൽ നുളയ്ക്കുന്ന പുഴുക്കളോടേ താരതമ്യപ്പെടുത്തുവാൻ പറ്റൂ... അറപ്പുളവാക്കുന്ന ജന്മങ്ങൾ!!!


കടപ്പാട്: അനുഭവം പങ്ക് വെച്ച സുഹൃത്തിന്‌

ഹൗസ്‌ ഓണറുടെ ജോലിക്കാരൻ കുട്ടി.. സോനി. പരമാവധി 14 വയസുണ്ടാകും. നാല്‌ വർഷം മുൻപ്‌ വരുമ്പോൾ അവൻ ഒരു പത്തുവയസ്സുകാരനായിരുന്നു. അവനെ ഞാൻ അവൻ തന്നെ ആവശ്യപ്പെട്ട്‌ ഇംഗ്ലീഷ്‌ പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഒടുവിൽ എ, ബി കഴിഞ്ഞപ്പോഴേയ്ക്കും അവൻ ഉറക്കം തൂങ്ങിത്തുടങ്ങിയതുകൊണ്ട്‌ നിർത്തി. അവൻ ആന്റി എന്ന് വിളിച്ച്‌ ഹിന്ദി പറയുമായിരുന്നു എന്നോട്‌. അത്‌ മാത്രമാണ്‌ അവന്‌ അറിയുന്ന ഭാഷ. അങ്ങനെ കുറച്ച്‌ ഹിന്ദിയും കൂടുതൽ ആംഗ്യവും ഞാനും പഠിച്ചു!
ഹൗസ്‌ ഓണർക്ക്‌ സ്ഥലം മാറ്റം കിട്ടി കുടുംബത്തോടെ ഡൽഹിയ്ക്ക്‌ പോകുകയാണെന്ന് പറഞ്ഞിരുന്നു. എന്നാണെന്ന് അറിയില്ലായിരുന്നു.
ഇന്ന് ദാ ഇവിടിങ്ങനെ ഒറ്റയ്ക്കിരുന്ന് ടി.വി. കാണുമ്പോൾ ഡോർ ബെൽ അടിയ്ക്കുന്നു. വാതിൽ തുറന്ന് നോക്കിയപ്പോൾ സോനു. കയ്യിലൊരു ഫ്രെയിം. കയ്യിലുള്ള ഫ്രെയിം എനിയ്ക്ക്‌ തന്നിട്ട്‌ അവൻ പറഞ്ഞു "ഞാൻ നാളെ രാവിലെ 2 മണിയ്ക്ക്‌ പോകും" കേട്ടപ്പോൾ ഞാൻ സ്തബ്ധയായി. ഈ വൈകിയ സമയത്ത്‌ എനിയ്ക്കൊരു സമ്മാനവും തന്ന് അവൻ പോകുകയാണ്‌. അവന്‌ വേണ്ടി ഒന്നും എന്റെ കയ്യിലില്ല.. നാളെ വാങ്ങി കൊടുക്കാനാണെങ്കിൽ അവൻ പുലർച്ചെ പോകും...


അവനോട് കാണിച്ചിരുന്ന പരിഗണനയ്ക്ക്, അവനായി ഞാൻ മനസിൽ സൂക്ഷിച്ചിരുന്ന ഇത്തിരി സ്നേഹത്തിന്‌ എനിയ്ക്കായി അവന്റെ മനസിൽ ഒരു ചെറിയ ഇടമുണ്ടായിരുന്നു എന്ന തിരിച്ചറിവ്‌ എന്റെ കണ്ണുകളെ ഈറനാക്കുന്നു...


2015 ഫെബ്രുവരി 26, വ്യാഴാഴ്‌ച