അതിങ്ങനെയായിരുന്നു
അവസാനിക്കേണ്ടത്. ഇങ്ങനെ തന്നെയായിരുന്നു അവസാനിയ്ക്കേണ്ടിയിരുന്നത്...
മനസിൽ ഒരുപാട് വർഷങ്ങൾക്ക് മുൻപേ
പട്ടട കൂട്ടി ഒരിക്കൽ കത്തിച്ചതായിരുന്നു.
എന്നിട്ടും എരിഞ്ഞു തീരാതെ എന്തൊക്കെയോ
ബാക്കിയുണ്ടായിരുന്നു എന്ന് തോന്നുന്നു.
പതിവില്ലാതെ,
വെറുതെ ഇന്ന് മുറി വൃത്തിയാക്കൽ
നടത്തിയതാണ്. കൂട്ടത്തിൽ അലമാരകളും ഒന്നു
പരതി. കയ്യിൽ തടഞ്ഞത് ഒരു
ചിത്രം. മനസിൽ ഒരുകാലത്ത് ഭ്രാന്തമായി
പ്രണയിച്ച, ഒടുവിൽ ഭ്രാന്തിന്റെ വക്കിലെത്തിച്ച
അയാളുടെ പടം...
കണ്ടപ്പോൾ,
പണ്ട് പ്രണയിച്ചതിന്റെ ആയിരമായിയമിരട്ടി വെറുപ്പാണ് മനസിൽ നുരഞ്ഞ് പൊന്തിയത്.
പെട്രോളെടുത്ത്
അയാളുടെ ചിത്രത്തിലൊഴിച്ചു തീ കൊളുത്തി.
വർഷങ്ങൾക്ക് മുൻപേ മനസിൽ തീകൊളുത്തിയ പട്ടടയ്ക്ക് അങ്ങനെ പൂർണ്ണപരിസമാപ്തി. ഇതായിരുന്നു
ശരി. ഇത് അന്നേ
ചെയ്യേണ്ടതായിരുന്നു എന്ന് മനസ് പിറുപിറുത്തു.
അറിഞ്ഞുകൊണ്ട് ചതിക്കുന്നവരെ ഇങ്ങനെ തന്നെ വേണം
മനസിൽ നിന്നും പിഴുതെറിയുവാൻ...
പൂർണ്ണമായി
കത്തിത്തീർന്ന് ചാരമായി തീർന്ന ഓർമ്മകൾ
മനസിൽ നിന്ന് മായ്ക്കുമ്പോഴാണ് അറിയാതെ
ആ ചിന്ത ഉള്ളിലേയ്ക്ക്
ഓടിവന്നത്... ഇന്ന്.. ജൂലൈ 8. അയാളുടെ
പിറന്നാൾ ദിനം!!!
തികച്ചും യാദൃച്ഛികമായ ഒരു പരിണാമം...
ഇന്ന് തന്നെ അതിനായി തിരഞ്ഞെടുത്തത്
ദൈവനിശ്ചയം. അങ്ങനെ തന്നെ ഞാൻ
വിശ്വസിക്കട്ടെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ