പേജുകള്‍‌

2015, മേയ് 11, തിങ്കളാഴ്‌ച

ഹൗസ്‌ ഓണറുടെ ജോലിക്കാരൻ കുട്ടി.. സോനി. പരമാവധി 14 വയസുണ്ടാകും. നാല്‌ വർഷം മുൻപ്‌ വരുമ്പോൾ അവൻ ഒരു പത്തുവയസ്സുകാരനായിരുന്നു. അവനെ ഞാൻ അവൻ തന്നെ ആവശ്യപ്പെട്ട്‌ ഇംഗ്ലീഷ്‌ പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഒടുവിൽ എ, ബി കഴിഞ്ഞപ്പോഴേയ്ക്കും അവൻ ഉറക്കം തൂങ്ങിത്തുടങ്ങിയതുകൊണ്ട്‌ നിർത്തി. അവൻ ആന്റി എന്ന് വിളിച്ച്‌ ഹിന്ദി പറയുമായിരുന്നു എന്നോട്‌. അത്‌ മാത്രമാണ്‌ അവന്‌ അറിയുന്ന ഭാഷ. അങ്ങനെ കുറച്ച്‌ ഹിന്ദിയും കൂടുതൽ ആംഗ്യവും ഞാനും പഠിച്ചു!
ഹൗസ്‌ ഓണർക്ക്‌ സ്ഥലം മാറ്റം കിട്ടി കുടുംബത്തോടെ ഡൽഹിയ്ക്ക്‌ പോകുകയാണെന്ന് പറഞ്ഞിരുന്നു. എന്നാണെന്ന് അറിയില്ലായിരുന്നു.
ഇന്ന് ദാ ഇവിടിങ്ങനെ ഒറ്റയ്ക്കിരുന്ന് ടി.വി. കാണുമ്പോൾ ഡോർ ബെൽ അടിയ്ക്കുന്നു. വാതിൽ തുറന്ന് നോക്കിയപ്പോൾ സോനു. കയ്യിലൊരു ഫ്രെയിം. കയ്യിലുള്ള ഫ്രെയിം എനിയ്ക്ക്‌ തന്നിട്ട്‌ അവൻ പറഞ്ഞു "ഞാൻ നാളെ രാവിലെ 2 മണിയ്ക്ക്‌ പോകും" കേട്ടപ്പോൾ ഞാൻ സ്തബ്ധയായി. ഈ വൈകിയ സമയത്ത്‌ എനിയ്ക്കൊരു സമ്മാനവും തന്ന് അവൻ പോകുകയാണ്‌. അവന്‌ വേണ്ടി ഒന്നും എന്റെ കയ്യിലില്ല.. നാളെ വാങ്ങി കൊടുക്കാനാണെങ്കിൽ അവൻ പുലർച്ചെ പോകും...


അവനോട് കാണിച്ചിരുന്ന പരിഗണനയ്ക്ക്, അവനായി ഞാൻ മനസിൽ സൂക്ഷിച്ചിരുന്ന ഇത്തിരി സ്നേഹത്തിന്‌ എനിയ്ക്കായി അവന്റെ മനസിൽ ഒരു ചെറിയ ഇടമുണ്ടായിരുന്നു എന്ന തിരിച്ചറിവ്‌ എന്റെ കണ്ണുകളെ ഈറനാക്കുന്നു...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ