കിറ്റി.
ഒരു പൂച്ചക്കുട്ടിയുടെ പേരു പോലെയുണ്ട് അല്ലെ?
പക്ഷെ, അതൊരു പൂച്ചക്കുട്ടിയുടെ പേരല്ല. ഒരു പെണ്‍കുട്ടിയുടെ ചെല്ലപ്പേരാണത്. എന്റെ ജീവിതത്തിലേക്ക് എപ്പോഴോ ഞാനറിയാതെ കടന്നു വന്ന ഒരു പെണ്‍കുട്ടിയുടെ പേര്. എന്നെ ഒന്നുമല്ലാതാക്കിയ, എന്നെ ആരുമല്ലാതാക്കിയ ഒരു പെണ്‍കുട്ടി. അവളാണ് കിറ്റി.
എന്തിനായിരുന്നു അവള് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്?
എനിക്ക് നഷ്ട്ടപ്പെടുത്താന്‍ വേണ്ടി മാത്രം. നഷ്ട്ടപ്പെട്ടത് ഞാന്‍ കണ്ട സ്വപ്നമായിരുന്നു. എന്റെ ജീവിതം. അവള്‍ക്കറിയില്ല അവള് എന്താണ് എന്നോട് ചെയ്തത് എന്ന്. കാരണം, അവള്‍ക്കറിയില്ലല്ലോ അവള് മറ്റൊരാളുടെ ജീവിതസ്വപ്നങ്ങളിലേക്കാണ് കടന്നു വന്നത് എന്ന്.
എനിക്ക് പരിഭവമില്ല കിറ്റിയോട് . പരാതിയുമില്ല.
പക്ഷെ, ഉള്ളില്‍ വേദനയുണ്ട്. ഹൃദയം നുറുങ്ങുന്ന വേദന.
ഒറ്റപ്പെടല്‍... അതൊരു വല്ലാത്ത വേദനയാണ്. എന്റെ ഒറ്റപ്പെടലില്‍ നിന്നും രക്ഷപ്പെടാനായി ഒരു വൃഥാശ്രമം. എന്നിലെ നല്ലതും ചീത്തയുമായ അംശങ്ങളുടെ സ്വാംശീകരണമായി ഒരു ഏറ്റുപറച്ചിൽ.... ആരെയും വേദനിപ്പിക്കാതെ, കുറ്റപ്പെടുത്താതെ, പിന്നിട്ടവഴികളിലേക്കൊരു തിരിഞ്ഞു നോട്ടം. അറിഞ്ഞതും കണ്ടതും കേട്ടതുമായ ചില ജീവിതാനുഭവങ്ങൾ ഇവിടെ കുറിച്ചിടുന്നു. ആത്മാംശത്തെക്കാളധികം ഭാവനയും ഭാവനയേക്കാളധികം ആത്മാംശവും കൂടിക്കുഴഞ്ഞ കുറേ അനുഭവങ്ങൾ... അതാണ് "അനാമികം".
വേദന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വേദന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)