പറയുവാനേറെയുണ്ടെന്നാലോ
അരികിലാരുമില്ലതു കേൾക്കുവാൻ
പരിഭവമെന്തേ മനമേ ….പറക നീയെന്നോടായ്..
വട്ടെനിയ്ക്കും നിനക്കും മാത്രമല്ലോ...
മൗനമുദ്രിതമാമെൻ ചുണ്ടുകൾ
മനതാരിൽ മന്ത്രിക്കുന്നിതെപ്പോഴും നിന്നോടായ്
തവമനമറിഞ്ഞതില്ലയൊരിക്കലുമൊന്നുമേ
തപ്തമാമെൻ ഹൃദയവികാരങ്ങൾ
ഇല്ലിനിയൊരാൾ പോലുമി-
ജ്ജീവിത പന്ഥാവിൽ സഹയാത്രികനായ്
ഏറി നീ പുതുമേച്ചിൽ പുറങ്ങളിൽ
ഏകയായ് നില്പൂ ഞാൻ വീണ്ടും നിറമിഴിയാലെ...
പറയുവാനേറെയുണ്ടെന്നാലോ
അരികിലാരുമില്ലതു കേൾക്കുവാൻ…
നന്ദി: ഇതിലേയ്ക്ക് രണ്ടു വരികൾ സംഭാവന ചെയ്ത സുഹൃത്തിനും എന്റെ ആശങ്കകളെ സാധൂകരിച്ച സുഹൃത്തിനും...
കേള്‍ക്കും..
മറുപടിഇല്ലാതാക്കൂമൗനമന്ത്രങ്ങള് തിരിച്ചറിയുവാനുള്ള ശക്തി നല്‍കിയ മനസ്സ് ഒരുനാള്‍ ഈ മന്ത്രങ്ങള്‍ കേള്‍ക്കും.. കാത്തിരിയ്ക്കുക..
അഭിനന്ദനങ്ങള്‍
നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു.....
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ