പ്രീ ഡിഗ്രി രണ്ടാം വർഷമാണെന്നാണോർമ്മ. ഒരു ജനുവരിയിൽ എനിയ്ക്കൊരു ഗ്രീറ്റിംഗ് കാർഡ് വന്നു. പ്രീ ഡിഗ്രിയ്ക്ക് പോയപ്പോൾ മുതൽ എല്ലാ വർഷവും അജ്ഞാത ഗ്രീറ്റിംഗ്സുകൾ വരാറുണ്ട്. ഇതും അതുപോലൊന്നായിരുന്നു.
പോസ്റ്റ്മാന്റെ കയ്യിൽ നിന്നും കാർഡ് കൈപ്പറ്റുമ്പോൾ അമ്മ അടുത്ത് നില്പ്പുണ്ട്. കാർഡ് വളരെ ആവേശത്തോടെ തുറന്ന് നോക്കിയ എന്റെ മുഖം വിളറുന്നത് അമ്മ അറിഞ്ഞു. വേഗം വന്ന് കാർഡ് നോക്കിയപ്പോൾ അമ്മ അറഞ്ഞു കുത്തി ചിരി തുടങ്ങി. എനിയ്ക്കാണെങ്കിൽ സങ്കടം വരുന്നുണ്ടായിരുന്നു! സ്നേഹവചസ്സുകൾ എഴുതിയില്ലേലും വേണ്ടില്ല, ഇങ്ങനൊക്കെ എഴുതാമോ.. അതും ഒരു കൗമാരക്കാരിയോട്!! അതായിരുന്നു എന്റെ ചിന്ത. ഇതിനും മാത്രം ഞാനെന്ത് ആരോട് ചെയ്തു എന്ന് എനിയ്ക്കന്നും അറിയില്ല, ഇന്നും അറിയില്ല.
ആരാണെന്നോ എന്താണെന്നോ എന്തുകൊണ്ടാണെന്നോ അറിയില്ലെങ്കിലും അതിനു ശേഷമുള്ള ഓരോ പുതു വർഷത്തിലും ഞാനീ കാർഡിനെ കുറിച്ചോർക്കും. അതിലെ ‘മന്ദാരു രാജ്ഞി പോത്തുണ്ണി’ എന്നുള്ള വാചകം പ്രത്യേകിച്ചു.
ഇന്നും ഒരു വരം കിട്ടണമെന്നാഗ്രഹമുണ്ടെങ്കിൽ, ഇതെഴുതിയ ആളാരെന്ന് അറിയുകയും കാണുകയും വേണം എന്നതാണെന്റെ ആവശ്യം. ആളാരെന്നറിയില്ലെങ്കിലും ഞാനാ കാർഡ് എന്റെ നാടോടി ജീവിതത്തിൽ കൂടെ കൂട്ടിയിട്ടുണ്ട്. പെട്ടിയിൽ ഭദ്രമായിരിക്കുന്നു. ഇരുപത്തിയാറ് വർഷങ്ങൾക്കിപ്പുറവും... ഞാനറിയാതെ എന്നെ സ്വന്തം പ്രണയിനിയായി
കണ്ട ആ അജ്ഞാതന്റെ ഓർമ്മയ്ക്ക്...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ