ചെറുപ്പത്തിലെന്നോ (അതെന്റെ പത്താം വയസിലാണെന്ന് തോന്നുന്നു) ഒരു മരണവീട്ടിലേയ്ക്ക് കാറിൽ നടത്തിയ രാത്രി യാത്രയാണ് ഇരുചക്രവാഹനത്തിൽ ഒരു രാത്രിയാത്ര എന്ന ആഗ്രഹം മനസിൽ ഉണർത്തിയത്. അന്നൊന്നും അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.
പിന്നീട്, ജീവിതയാത്രയിൽ ഒരുപാട് ആൺസുഹൃത്തുക്കൾ ഉണ്ടായപ്പോൾ അവരിൽ വിശ്വസിയ്ക്കാവുന്ന ചിലരോടൊക്കെ ഈ ആഗ്രഹം പറഞ്ഞു. എല്ലാവരും 'ഒരുദിവസം പോകാം' എന്ന് ഉറപ്പ് നൽകിയെങ്കിലും ആരും അതിന് മുന്നിട്ടിറങ്ങിയില്ല.
പ്രണയിച്ച വ്യക്തിയ്ക്ക് ആ പ്രണയകാലത്ത് ഒരു ഇരുചക്രവാഹനം സ്വന്തമായി ഉണ്ടായിരുന്നില്ല. ഒടുവിൽ അദ്ദേഹം ഒരു ഇരുചക്രവാഹനം സ്വന്തമാക്കിയപ്പോഴേയ്ക്കും അതിന് അവകാശിയായി മറ്റൊരാൾ വന്നിരുന്നു.
കഴിഞ്ഞ ആഴ്ച കണ്ട 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന സിനിമ ആ ആഗ്രഹത്തിന് കൂടുതൽ തീവ്രത നൽകി.
അങ്ങിനെ ഒട്ടുമിക്ക സാധ്യതകളും അടഞ്ഞിരിക്കുന്ന അവസ്ഥയിൽ, മറ്റൊരു സുഹൃത്തിനോട് ആവശ്യം ഉന്നയിച്ചു. ഒരുവർഷക്കാലത്തെ നിരന്തര അഭ്യർത്ഥനയുടെ ഫലമായിട്ടായിരുന്നു അവൻ ഇപ്പോൾ ആ ആവശ്യം അംഗീകരിച്ചത്. അവൻ പറഞ്ഞു 'നമുക്ക് ഒരു രാത്രി പോകാം' എന്ന്. ഒരുപാട് തിരക്കുകളുള്ള അവൻ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ ഒരു ദിവസമായിരുന്നു അത്.
രാത്രി 12.45 ഓടെ ഞങ്ങൾ ഇറങ്ങി. മനസിൽ വല്ലാത്ത ആവേശമായിരുന്നു, ഒരുപാട് കാലമായി മനസിൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകുവാൻ പോകുന്നതിന്റെ ആവേശം. തുടക്കത്തിൽ കാര്യമായ വേഗതയൊന്നും ഉണ്ടായില്ല. യാത്ര തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ അവൻ വാഹനത്തിന്റെ വേഗത വർദ്ധിപ്പിച്ചു. 130 കി.മി. വേഗതയിൽ ഞങ്ങളുടെ വാഹനം ആ വിജനമായ വഴിത്താരയിലൂടെ കുതിച്ചു പാഞ്ഞു. ഹാാാാാ....
അതൊരു അനുഭവം തന്നെയായിരുന്നു!!! പറഞ്ഞറിയിക്കുവാനാകാത്ത ഒരു അനുഭവം. വാഹനത്തിന്റെ വേഗതയുടെ ഫലമായി കാലുകളിൽ കാറ്റിന്റെ വീചികൾ ചീള് ചീളായി കുത്തിക്കയറുന്നുണ്ടായിരുന്നു. ഹെൽമറ്റ് വച്ചിരുന്നതിനാൽ കാറ്റ് കാഴചയെ മറച്ചില്ല. ദ്രുതഗതിയിൽ മിന്നിമറയുന്ന വഴിയോരക്കാഴ്ചകൾ... അതിനിടയിൽ മൽസരയോട്ടത്തിന് വന്ന ഒരു ഇന്നോവ കാർ. ഒടുവിൽ അത് പിന്നിൽ എവിടെയോ മറഞ്ഞു.
പാതി പിന്നിട്ട യാത്രയിൽ വാഹനത്തിന്റെ വേഗത കുറച്ച് അവൻ ചോദിച്ചു 'നിനക്ക് സന്തോഷമായോ..? ഇങ്ങിനെയായിരുന്നോ നീ ഇക്കണ്ടകാലം ആഗ്രഹിച്ചുനടന്നിരുന്നത്?' 'വളരെയധികം സന്തോഷമായി എനിയ്ക്ക്. ഇതായിരുന്നു ഞാൻ ആഗ്രഹിച്ചത്' എന്ന് ഞാൻ മറുപടി നൽകി. അത് സത്യമായിരുന്നു. ഞാൻ ആഗ്രഹിച്ചതിനേക്കാൾ മനോഹരമായി എനിയ്ക്കത് ലഭിച്ചു. ഈയിടെയായി, വർഷങ്ങളായി മനസിൽ ഒളിപ്പിച്ചു വെച്ച് ഞാൻ കൊണ്ടു നടന്നിരുന്ന ഇത്തരം കൊച്ചുകൊച്ച് ആഗ്രഹങ്ങൾ ഞാൻ നിനച്ചിരിക്കാതെ സഫലമാകുന്നു!!
പുരുഷന്മാരോട് അസൂയ തോന്നിയ പല അവസരങ്ങളിൽ ഒന്നായി ഇതും. ആ യാത്ര ഞാൻ ഏറെ ഇഷ്ടപ്പെട്ടെങ്കിലും ജീവിതത്തിൽ ഇനിയും അങ്ങിനെയൊരു അവസരം ഞാൻ ചോദിച്ചു വാങ്ങിയെന്ന് വരില്ല. സുഹൃത്തുക്കളാണെങ്കിലും ചിലതൊക്കെ ആവർത്തിച്ച് ആവശ്യപ്പെട്ട് അവരെ അലോസരപ്പെടുത്തുന്നത് ശരിയല്ലല്ലൊ. പക്ഷേ കനിഞ്ഞു ലഭിച്ച ആ അവസരം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. ജീവിതത്തിൽ ഒരിയ്ക്കലും മറക്കാനാവാത്ത സന്ദർഭങ്ങളിൽ ഒന്നായി ഇതും എന്റെ മനസിൽ എന്നും ഇടം പിടിയ്ക്കും. എന്റെ സ്വകാര്യ സന്തോഷങ്ങളിൽ ഒന്ന്...

അടുത്തത്, ഇരുചക്രവാഹനത്തിൽ ലക്ഷ്യമില്ലാതെ വടക്കേ ഇന്ത്യയിലേയ്ക്ക് ഒരു യാത്രയാണ്. എന്നെങ്കിലും അതും സഫലമാകും. ഏതെങ്കിലും ഒരു നല്ല സുഹൃത്ത് അതിന് തയ്യാറാകും ഒരിയ്ക്കൽ... ആ പ്രതീക്ഷയിലാണ് ഞാനിപ്പോൾ.
എന്റെ പ്രണയം... അതിപ്പോൾ യാത്രകളോടാണ്. യാത്രകളോട് മാത്രം. ജീവിതവും ഒരു യാത്രയാണല്ലോ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ