ഈ ആണുങ്ങളുടെ ഒരു കാര്യം!!!
പാവങ്ങളാണ് പല ആണുങ്ങളെന്നും
ചിലരുടെയൊക്കെ കഥകൾ കേൾക്കുമ്പോൾ തോന്നിയിട്ടുണ്ട്.
ഒരു പെൺകുട്ടി ഒന്നോ രണ്ടോ
മിണ്ടിയതിനു ശേഷം ഒരു പ്രണയാഭ്യർത്ഥന
നടത്തിയാൽ ദാ കിടക്കുന്നു
മൂക്കും കുത്തി!! രണ്ട് പഞ്ചാര വാക്കുകളും കൂടെയായാൽ പൂർത്തിയായി. പിന്നെ അവളെ
പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളാണ്. അവൾക്ക് ഐസ്ക്രീം, അവൾക്ക്
വസ്ത്രങ്ങൾ, അവൾക്ക് സമ്മാനങ്ങൾ.. അങ്ങിനെയങ്ങിനെ
താൻ ചത്തും അവളെ
സന്തോഷിപ്പിക്കാനുള്ള
പരാക്രമങ്ങൾ. ഒടുവിൽ അവൾ തന്ത്രപൂർവം
മുങ്ങുമ്പോൾ ‘മാനസ മൈന…’ പാടി
കുറച്ചുനാൾ...കുറച്ചുനാൾ എന്ന് പറഞ്ഞാൽ
ഏതാനും മാസങ്ങൾ. ‘ദൈവം എന്നോടെന്തിനീ അനീതി ചെയ്തു’ എന്ന് പരാതി.
പിന്നെ
അടുത്ത ആളുടെ ഊഴം!! അതേ പ്രീണനങ്ങളും പരാക്രമങ്ങളും!!! 'ഇതെങ്കിലുമൊന്ന് ക്ലച്ച് പിടിയ്ക്കണേ...' എന്നുള്ള ചിന്തയായിരിക്കാം ഒരുപക്ഷേ ഇത്തരം പ്രവൃത്തികളുടെ പിന്നിൽ.
ഈ ആണുങ്ങൾ മനസിലാക്കുന്നില്ല, ഒന്നോ
രണ്ടോ മിണ്ടി പ്രണയാഭ്യർത്ഥന നടത്തി
മൊത്തത്തിൽ ഊറ്റുന്ന പെൺകുട്ടികൾക്ക് ഉള്ളിൽ
ഇവരോട് യാതൊരു ആത്മാർത്ഥതയുമില്ല എന്ന്.
ആത്മാർത്ഥത ഉള്ളവർക്ക് പരിചയപ്പെട്ട ഉടൻ
തന്നെ സമ്മാനങ്ങൾ കൈപ്പറ്റാൻ ഉള്ളിൽ
ഒരു മടി തീർച്ചയായും
ഉണ്ടാകും, മാത്രമല്ല അവർക്ക് സമ്മാനങ്ങളേക്കാൾ
പ്രിയം സ്നേഹം തന്നെയായിരിക്കും. അതിവർ
മനസിലാക്കുകയേയില്ല. എല്ലാ ആണുങ്ങളും അങ്ങിനെയാണെന്നല്ല
പറയുന്നത്.
എനിയ്ക്ക്
ഒരു കൂട്ടുകാരി ഉണ്ടായിരുന്നു.
ഇപ്പോൾ അവൾ കുടുംബമൊക്കെയായി
ജീവിയ്ക്കുന്നു. അവൾ പറയും
‘ചെയ്യാൻ അവർ തയ്യാറാണെങ്കിൽ
നമ്മളെന്തിന് വേണ്ടെന്ന് വെയ്ക്കണം? പരമാവധി
ഊറ്റുക’ എന്ന്!! വളരെ വർഷങ്ങൾക്ക്
മുൻപ്, അതായത് 15 വർഷം മുൻപ്
പറഞ്ഞ് കേട്ടതാണിത്. അതാണിപ്പോഴത്തെ ഒരു നല്ല
വിഭാഗം പെൺകുട്ടികളെങ്കിലും പ്രാവർത്തികമാക്കുന്നത്.
എന്റെ ഒരു ആൺ
സുഹൃത്തിന്, തന്നെ ഒരുത്തി പറഞ്ഞു
പറ്റിച്ചത് മനസിലാക്കുവാൻ നാലിലധികം വർഷമെടുത്തു. അവൾ
പറഞ്ഞ കഥകളെല്ലാം തന്നെ, പ്രാരാബ്ധങ്ങളും
പരിദേവനങ്ങളും, തൊണ്ട തൊടാതെ വിഴുങ്ങി
പിന്നെ അവളെ നന്നാക്കുവാനായി ജീവിതം.
ഒടുവിൽ തനിയ്ക്കാവശ്യമുള്ളതെല്ലാം നേടിയെടുത്തതിനു ശേഷം വളരെ വൃത്തിയുള്ള
ഒരു കാരണം കണ്ടെത്തി അവൾ ഒഴിഞ്ഞു
പോയി!! അയാൾ കടക്കെണിയിലും!!!
ഇത്തരക്കാർക്ക്,
ആവശ്യമുള്ള സമയങ്ങളിൽ സംശയം ലേശം
പോലും ജനിപ്പിക്കുവാൻ പറ്റാത്ത വിധത്തിൽ പെരുമാറുവാനും
കാരണങ്ങൾ കണ്ടെത്തുവാനും കഴിയും എന്നതാണ് അതിശയവും
അവരുടെ ഭാഗ്യവും.
പ്രണയിയ്ക്കുന്നു എന്ന്
പറയുന്ന ആളുടെ കാര്യത്തിൽ ശ്രദ്ധയോ
അസൂയയോ ഒന്നും ഇക്കൂട്ടർക്ക് ഉണ്ടാവില്ല
എന്നത് അവരുടെ ആത്മാർത്ഥതയില്ലായ്മയുടെ
വ്യക്തമായ
സൂചനയാണ്. ‘അയാൾക്കെന്തായാൽ എനിയ്ക്കെന്ത്, എനിയ്ക്കെന്റെ കാര്യം’ എന്നൊരു
രീതി അവരുടെ പ്രവൃത്തികളിൽ
തെളിഞ്ഞു നിൽക്കും ഓരോ ഇഞ്ചിലും.
പക്ഷേ ഈ പാവം
ആണുങ്ങൾ അത് മനസിലാക്കുകയേയില്ല!!
മറ്റൊരു സുഹൃത്തിന് മലയാളിയാണെന്ന്
ധരിച്ച് (അവൾ നൽകിയ
അറിവുകളനുസരിച്ച്) താൻ പ്രണയിയ്ക്കുന്ന
പെൺകുട്ടി മലയാളിയല്ല തമിഴത്തിയാണ് എന്ന്
തിരിച്ചറിയുവാൻ രണ്ട് വർഷമെടുത്തു!! ഒടുവിൽ
അവൾ കാരണങ്ങളൊന്നും തന്നെ
ഇല്ലാതെ ഒഴിഞ്ഞു പോയി. പ്രണയം
വിവാഹത്തിലേയ്ക്ക് എത്തിയ്ക്കാൻ അയാൾ ശ്രമിച്ചു എന്നതാണ്
കുറ്റം!!!
പക്ഷേ ഇത്തരം പെൺകുട്ടികൾക്ക് എപ്പോഴും
ലഭിയ്ക്കുന്ന ഒരു വസ്തുതയുണ്ട്. ഒരു ഭാഗ്യം..
താൻ കബളിപ്പിയ്ക്കുന്ന പുരുഷന്റെ
ആത്മാർത്ഥസ്നേഹവും അന്ധമായ വിശ്വാസവും. അവർ
കയ്യൊഴിഞ്ഞു പോയാലും ഈ പുരുഷന്മാരുടെ
മനസ് സമ്മതിയ്ക്കില്ല 'അവൾ തന്നെ
കബളിപ്പിയ്ക്കുകയായിരുന്നു ഇതു വരെ'
എന്ന്!!! അതാണ് അവരുടെ കഴിവ്.
പുരുഷൻ മനസിലാക്കാത്ത കഴിവ്!!!
പാവം ആണുങ്ങൾ...!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ