എന്റെ അമ്മയെ പ്രാണനു തുല്യം സ്നേഹിച്ചിരുന്ന ഒരു വ്യക്തി ഉണ്ടായിരുന്നു. ബാലൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഞങ്ങൾ ബാലമ്മാമ എന്ന് വിളിച്ചു അദ്ദേഹത്തെ. അമ്മയുടെ മുറച്ചെറുക്കൻ. പക്ഷേ അമ്മയ്ക്ക് അദ്ദേഹത്തെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അദ്ദേഹത്തിന് പൂച്ചക്കണ്ണുകളായിരുന്നു എന്നതായിരുന്നു അമ്മ അദ്ദേഹത്തിൽ കണ്ടെത്തിയ കുറ്റം. അമ്മയെ കാണുമ്പോൾ 'പൂച്ച, പൂച്ച' എന്ന് പറഞ്ഞ് മറ്റുള്ളവർ കളിയാക്കിയിരുന്നത് ആ ഇഷ്ടക്കേടിനെ ബലം വെപ്പിച്ചു. അമ്മയെ അങ്ങിനെ പറഞ്ഞ് കളിയാക്കിയവരോട് എനിയ്ക്ക് വളരെയധികം ദേഷ്യമാണ്. കാരണം, അന്നവർ അങ്ങിനെ എന്റെ അമ്മയെ കളിയാക്കിയില്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ അമ്മ ബാലമ്മാമയെ വിവാഹം ചെയ്യുമായിരുന്നു. എങ്കിൽ അമ്മയിലൂടെ ഉണ്ടാകുമായിരുന്ന എനിയ്ക്കും പൂച്ചക്കണ്ണുകൾ ലഭിയ്ക്കുമായിരുന്നു. ബാലമ്മാമയുടെ മക്കളുടേതെല്ലാം പൂച്ചക്കണ്ണുകളായിരുന്നു.
അമ്മ ഇഷ്ടപ്പെടാത്ത പൂച്ചക്കണ്ണുകൾ എന്നും എന്റെ ബലഹീനതയാണ്. എപ്പോൾ മുതലാണ് ഞാൻ പൂച്ചക്കണ്ണുകൾ ഇഷ്ടപ്പെട്ടുതുടങ്ങിയത് എന്നെനിയ്ക്കറിയില്ല. എപ്പോഴോ ഞാനവയെ ഇഷ്ടപ്പെട്ടു തുടങ്ങി. കൂട്ടുകാരികൾ കളിയാക്കും 'അവളെ സൂക്ഷിച്ചോണം. ഇല്ലേൽ വല്ല പൂച്ചക്കണ്ണിന്റേയും പിന്നാലെ പോയീന്നു വരും!!' അത്രയ്ക്കിഷ്ടമാണെനിയ്ക്ക് അവ. ബാംഗ്ലൂർ വന്നതിനു ശേഷവും കൂടെയുള്ള കൂട്ടുകാരികൾ പൂച്ചക്കണ്ണുകളുള്ളവരെ കണ്ടാൽ എന്നെ വിളിയ്ക്കും. ആട് ഇല കണ്ട് പോകുന്നതുപോലെ ഞാൻ പൂച്ചക്കണ്ണുള്ളവരുടെ കൂടെ പോകും എന്നവർ പറയും. അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്.
ബസ്സിലെ ഡ്രൈവറുടെ പൂച്ചക്കണ്ണുകളിൽ ആകൃഷ്ടയായി ഇറങ്ങേണ്ട സ്ഥലം മറന്നു പോയിട്ടുണ്ട്. കൂട്ടുകാരികൾ വിളിച്ചപ്പോഴാണ് അക്കാര്യം ഓർത്തത്!! ചുട്ട ചോളം വിൽക്കുവാൻ വരുന്ന ഒരു പയ്യനുണ്ടായിരുന്നു. അവന്റേത് നീണ്ടുവിടർന്ന പൂച്ചക്കണ്ണുകളായിരുന്നു എന്നതുകൊണ്ടുമാത്രം അവ കാണുവാൻ വേണ്ടി ആവശ്യമില്ലെങ്കിലും ഞാൻ ചുട്ടചോളം സ്ഥിരം വാങ്ങിയിരുന്നു!! എന്തുകൊണ്ടാണ് പൂച്ചക്കണ്ണുകളെ ഞാനത്രയേറെ ഇഷ്ടപ്പെട്ടത്? എന്റെ അമ്മയ്ക്ക് അവ ഏറെ വെറുപ്പുള്ളതായിരുന്നതുകൊണ്ടോ??!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ