ഒറ്റപ്പെടല്‍... അതൊരു വല്ലാത്ത വേദനയാണ്. എന്റെ ഒറ്റപ്പെടലില്‍ നിന്നും രക്ഷപ്പെടാനായി ഒരു വൃഥാശ്രമം. എന്നിലെ നല്ലതും ചീത്തയുമായ അംശങ്ങളുടെ സ്വാംശീകരണമായി ഒരു ഏറ്റുപറച്ചിൽ.... ആരെയും വേദനിപ്പിക്കാതെ, കുറ്റപ്പെടുത്താതെ, പിന്നിട്ടവഴികളിലേക്കൊരു തിരിഞ്ഞു നോട്ടം. അറിഞ്ഞതും കണ്ടതും കേട്ടതുമായ ചില ജീവിതാനുഭവങ്ങൾ ഇവിടെ കുറിച്ചിടുന്നു. ആത്മാംശത്തെക്കാളധികം ഭാവനയും ഭാവനയേക്കാളധികം ആത്മാംശവും കൂടിക്കുഴഞ്ഞ കുറേ അനുഭവങ്ങൾ...
അതാണ് "അനാമികം".
ഒരു ക്രിസ്തുമസ് ദിനം കൂടെ കടന്നു പോയി. വർഷങ്ങൾക്ക് മുൻപ് കണ്ട കാഴ്ചകളുടെയും കാണാത്ത കാഴ്ചകളുടെയും ഓർമ്മകളിലൂടെ പതിവുപോലെ തനിച്ചൊരു സഞ്ചാരം... കൈപ്പറ്റാത്ത ഒരു സമ്മാനം കൂടി... മറക്കാൻ ഏറെ ശ്രമിച്ചിട്ടും പരാജയപ്പെടുന്ന ദിനം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ