അവൻ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത്, അതിൽ കുട്ടികളുണ്ടായി
അവർക്കും കുട്ടികളുണ്ടായി അങ്ങിനെ തലമുറകളെ കണ്ട് അവൻ മരിച്ചു
പോകുന്ന സമയത്തും 'അമ്മു എന്ന ഞാൻ അവന്റെ മനസിൽ എന്നും
ഇതേ പോലെ സജീവമായി ഉണ്ടാകും' എന്ന് ഇക്കഴിഞ്ഞ ദിവസം
അവനെന്നോട് പറഞ്ഞു. അത് അനീതിയല്ലേ? മറ്റൊരു പെൺകുട്ടിയെ വിവാഹം
കഴിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടുമ്പോഴും പഴയ ഓർമ്മകളെ മനസിൽ
സജീവമാക്കി മരണം വരെ കൊണ്ടു നടക്കുന്നത് ആ വരുന്ന പെൺകുട്ടിയോട്
കാണിയ്ക്കുന്ന വഞ്ചനയല്ലേ? അത് ഞാൻ അവനോട് ചോദിച്ചപ്പോൾ അവൻ
പറയുന്നു, 'അതെന്റെ ഇഷ്ടമാണ് അമ്മുവെന്ന നിന്നെ മനസിൽ കൊണ്ടു നടക്കുക
എന്നത് എന്ന്. എന്തോ എനിയ്ക്കതിൽ അനീതിയാണ് കാണുവാൻ കഴിഞ്ഞത്.
എന്റെ പുരുഷനാണ് അങ്ങിനെ ഒരുവളെ മനസിൽ കൊണ്ടു നടക്കുന്നത് എങ്കിൽ
എനിയ്ക്കത് സഹിയ്ക്കുവാൻ സാധിക്കില്ല. മറ്റ് പെൺകുട്ടികളും എന്നേ പോലെ
തന്നെ സ്വാർത്ഥപരമായി ചിന്തിക്കില്ലേ? അവൻ ആരുടെ കൂടെയായിരുന്നാലും
സന്തോഷത്തോടെ ജീവിച്ചുകണ്ടാൽ മതിയെന്നേയുള്ളൂ...
ഇപ്പോൾ കൂടെ ഉള്ളകുട്ടിയെ കെട്ടിക്കൂടെ എന്ന് ഞാൻ ചോദിച്ചു. അവന്
അവളോട് പ്രണയമില്ല
പോലും.. സഹതാപമാണ് പോലും! സഹതാപം കൊണ്ട് ഒരാളെയും
ജീവിതത്തിലേയ്ക്ക് ക്ഷണിയ്ക്കുവാൻ പാടില്ല എന്ന് ഞാൻ പറഞ്ഞു.
ആരായിരുന്നാലും അവൻ സന്തോഷത്തോടെയും സമാധാനത്തോടെയും
ജീവിച്ചാൽ മതി. അതിനായി പ്രാർത്ഥിയ്ക്കുന്നു. എന്റെ ജീവിത്തത്തിൽ
ഇനി ഒരു പുരുഷൻ ഉണ്ടാകുമോ എന്ന് നിശ്ചയമില്ല. അവനെ പ്രണയിക്കുവാനും
കാത്തിരിയ്ക്കുവാനും അവനുള്ളത് പോലെ എനിയ്ക്കാരുമില്ല. ആരും
വേണമെന്ന് എനിയ്ക്കില്ല. മനസുകൊണ്ട് ആരെയും സ്വീകരിയ്ക്കുവാൻ
എനിയ്ക്കിപ്പോഴും സാധിയ്ക്കുന്നില്ലാലോ കൃഷ്ണാ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ