ഒരുപാട് വർഷങ്ങൾക്ക് ശേഷം ആലിപ്പഴം പെയ്തപ്പോൾ അവൾ ഒരു നിമിഷം പഴതെന്തൊക്കെയോ ഓർത്തു. തന്റെ ജീവിതത്തിൽ കാണുന്ന മൂന്നാമത്തെ ആലിപ്പഴ മഴയാണിത് എന്നവൾ ഓർത്തു. കഴിഞ്ഞ രണ്ട് തവണ ആലിപ്പഴം പെയ്തപ്പോഴും തന്റെ കൂടെ തന്റെ പ്രിയപ്പെട്ടവൻ ഉണ്ടായിരുന്നു. ആ രണ്ട് തവണയും താൻ ആ മഴ കണ്ടത്, അവനുമായി നടന്ന പിണക്കങ്ങൾക്ക് ശേഷമുള്ള ഇണക്കത്തിലായിരുന്നു. ഇപ്പോൾ തങ്ങൾ പിണങ്ങിയിട്ട് ഏകദേശം 4 വർഷമാകുവാൻ പോകുന്നു. ഈ ആലിപ്പഴം പെയ്യുന്നത് കാണുവാൻ തന്റെയൊപ്പം അവനില്ലല്ലോ എന്നവൾ സങ്കടപ്പെട്ടു. അവനിപ്പോൾ മറ്റാരുടേയോ കൂടെ... ഓർമ്മകൾ അവിടെയെത്തിയപ്പോഴേയ്ക്കും അവൾ തലകുടഞ്ഞുകളഞ്ഞ് ആ ഓർമ്മകളെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ഇടവിടാതെ പെയ്യുന്ന ആലിപ്പഴങ്ങൾ വീണ്ടും നോക്കിയിരുന്നു. ഏതോ നഷ്ടബോധത്തിൽ...
അനാമിക . സ്വയം അറിയാത്തവള്‍ .. സ്വയം ഇഷ്ടപെടാത്തവള്‍..
മറുപടിഇല്ലാതാക്കൂഎഴുതാന് വേണ്ടത് ഭാഷയല്ല.. ലോകത്തെ കുറിച്ചുള്ള അറിവോ.. കഴ്ച്ചപടോ അല്ല ..
എഴുതാന്‍ ആദ്യം വേണ്ടത് സ്വയം അറിയുക എന്നതാണ്..
ഈ കൊച്ചു എഴുത്തില്‍ തന്നെ..
വിങ്ങുന്ന മനസ്സ് എന്നോ.. കനല്‍ എരിയുന്ന മനസ്സ് എന്നോ വിശേഷിപ്പിക്കാന്‍ പറ്റുന്ന ഒരു മനസ്സുണ്ട്..
സ്വയം തിരിച്ചറിഞ്ഞു മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുക..
ആശംസകള്‍..