പേജുകള്‍‌

2011, മേയ് 15, ഞായറാഴ്‌ച

പ്രണയത്തിന്റെ സമാപ്തി



ജീവിതത്തെ കുറിച്ച ഏറെ അവള്‍ ചിന്തിച്ചു. പക്ഷെ, ഒടുവില്‍ ചെന്നെത്തുന്നത് സൂന്യതയിലാണ്.
പ്രണയത്തിന്റെ അപോസ്തലയെന്നു സ്വയം ചിന്തിച്ചിരുന്ന, പ്രണയിക്കുന്നവര്‍ക്കായി മനസരിന്ജ് സഹായം ചെയ്തിരുന്ന അവള്‍ക്കെന്തേ ഇങ്ങനെ വരാന്‍?
"നിനക്ക് രണ്ടടി പിന്നിലായി ഞാനുണ്ടാകും" എന്ന വാഗദാനം അവള്‍ക് നല്‍കിയ അയാളിപ്പോള്‍ എവിടെ? രണ്ടടി പോയിട്ട കാനാപ്പാടകലത്തില്‍ പോലും അയാളിന്നില്ല.
നല്‍കിയ വാഗ്ദാനം അയാള്‍ മറന്നേ പോയി. മണ്ണില്‍ നിന്നും എത്രയോ അടി മുകളില്‍ വച്ചാനയാല്‍ ആ വാഗ്ദാനം അവള്‍ക്ക് നല്‍കിയത്. കേള്‍വിക്കാരായി കുറെ പാറക്കൂട്ടങ്ങളും കാറ്റും മാത്രംഉണ്ടായിരുന്നുള്ളൂ
അത് കൊണ്ട്ട് തന്നെ അയാള്‍ക്കത് മറക്കുവാന്‍ എളുപ്പമായിരുന്നല്ലോ! പക്ഷെ..., ഒന്നും മറക്കുവാനാകാതെ അവളിന്നും ഏകയായി.
ചിന്തിക്കുവാന്‍ ഇഷ്ടപ്പെടാതെ.., കഴിഞ്ഞതെല്ലാം മറക്കുവാനുള്ള തത്രപ്പാടില്‍ വലയുമ്പോഴും അയാളെ കാണുവാനുള്ള മോഹം ഉള്ളില്‍ അടക്കി പിടിച് വിതുമ്പുന്ന അവള്‍ക്ക് എന്താണ് പേര്?

4 അഭിപ്രായങ്ങൾ:

  1. അഭിപ്രായം പറയുക എന്നത് വായനകാരന്റെ അവകാശമാണെന്നു വിശ്വസിക്കുന്നത് കൊണ്ട് പറയുവാനുള സ്വാന്തത്ര്യം എന്നിൽ നിക്ഷിപതമാണ്. സത്യം പറഞ്ഞാൽ ചിലപ്പോ എന്റെ വിവരമിലായ്മ ആയിരിക്കാം "അപോസ്തലയെന്നു" എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കാൻ എനിക്കു സാധിച്ചില്ല. ഇനിയും ഒരുപാട് അനുഭവങ്ങൾ ഉണ്ടാവട്ടെ. ആ അനുഭവങ്ങൾ ആവട്ടെ എഴുതുവാനുള പ്രചോദനം ബൈ പൊട്ടകണ്ണൻ

    മറുപടിഇല്ലാതാക്കൂ
  2. പ്രണയത്തിനു കണ്ണില്ല, മുക്കില്ല
    എന്നൊക്കെ പറയാറുണ്ടല്ലോ...
    അതു കൊണ്ടുതന്നെ ചില പ്രണയങ്ങളുടെ അന്ത്യം
    സ്ത്രീവിദ്വേഷത്തിലും പരുഷവിദ്വേഷത്തിലുമെത്തിച്ചേരുന്നു.
    വഞ്ചനയുടെ സാമാന്യവല്‍കരണം.

    മറുപടിഇല്ലാതാക്കൂ
  3. പ്രിയപൊട്ടക്കണ്ണാ... ക്ഷമിക്കണം മറുപടി വൈകിയതിൽ. അപ്പോസ്തലൻ എന്നതിന്റെ കൃത്യമായ നിർവചനം അന്വേഷിക്കുകയായിരുന്നു. അപ്പോസ്തലൻ എന്ന് പറഞ്ഞാൽ എന്റെ അറിവിൽ സുവിശേഷം പ്രസംഗിക്കുന്നയാൾ എന്നാണു. നന്ദിയുണ്ട് അഭിപ്രായങ്ങൾക്ക്

    മറുപടിഇല്ലാതാക്കൂ